നിദ്ര... നിദ്രയുടെ നേരം മാത്രമാണ് കവരാൻ പറ്റുന്നത്... അല്ലെങ്കിൽ നിദ്രയുടെ നേരം മാത്രമാണ് കവരുന്നത്... മനസിനെ മേയാൻ വിടുന്നത്... എന്നും അത് നിൽക്കുന്നത് ഒരു പുകമറയ്ക്ക് മുന്നിലാണെങ്കിൽ പോലും എന്തൊക്കെയാണ് അത് തേടുന്നത് എന്ന് മനസിലാകുന്നത് അപ്പോൾമാത്രമാണ്... എന്നാൽ ഓരോ നിദ്രയ്ക്കുശേഷവും അപ്പോൾ പ്രസവിച്ച കുഞ്ഞിനെപ്പോലാണ് അവൻ ഉണരുന്നത്... ഓരോ നിദ്രയുടെയും സന്തതി!!!