ടോം ആൻഡ് ജെറിയിലെപ്പോലെ ഒരു എസ്കലേറ്ററോ മേഘത്തിനു മുകളിൽ കയറിയുള്ള പറക്കലോ ഒക്കെയാണ് ഞാൻ പ്രതീക്ഷിച്ചത് . ഇതിപ്പോ നടത്തം തന്നെയാണല്ലോ !!! കാലാണെങ്കിൽ നന്നായി കഴയ്ക്കുന്നും ഉണ്ട് . താൻ മരിച്ചില്ലേ !!! ഓപ്പോളും ഏടത്തിയും ഏട്ടന്റെ മോളും അയ്യോന്ന് വിളിച്ച് തന്റെ കട്ടിലിനടുത്തേക്ക് വരുന്നത് കണ്ടതാണല്ലോ . വിജനമൊന്നുമല്ല . പക്ഷെ കുറെ വിചിത്രജീവികളാണ് ചുറ്റും . സിനിമകളിൽ കണ്ട് മനസ്സിൽ പതിഞ്ഞ " ആത്മാവ് " ആണോ ഇവരെല്ലാം ?? പക്ഷേ ആ രൂപവുമല്ല ഇവർക്ക് . അപ്പോഴാണ് തന്റെ രൂപവും ഏതാണ്ട് അവരെപ്പോലെത്തന്നെയാണ് എന്ന ബോധം വന്നത് . സ്വർഗ്ഗ - നരക കവാടം എവിടെയാണെന്ന് ഇവരോട് ചോദിക്കണോ എന്ന സംശയം മനസ്സിൽ തോന്നിയെങ്കിലും ; ഭൂമിയിലുണ്ടായിരുന്നപ്പോൾ ഉള്ള മടി ഇവിടെയും മാറിയിട്ടില്ല എന്ന തെളിയിക്കും വിധം മുന്നോട്ട് നടക്കാനാണ് എനിക്ക് തോന്നിയത് . നടന്നുനടന്ന് കുറേക്കഴിഞ്ഞപ്പോൾ കുറെ വിചിത്രരൂപങ്ങൾ ഒരാൾക്ക് ചുറ്റും ഇരിക്കുന്നുണ്ടായിരുന്നു . അയാൾ എന്തോ സംസാരിക്കുകയാണെന്നുതോന്നി . ആ ശബ്ദം നല്ല പരിചയം . ഞ...