Skip to main content

Posts

Showing posts from 2020

WORSE AKA BETTER

   സാധാരണ പേനയെടുക്കാറുള്ളത് എന്തിനെയെങ്കിലും കുറിച്ചുള്ള ചിന്തകൾ മനസ്സിനകത്ത് കലങ്ങിമറിയുമ്പോഴാണ് . ഇതാദ്യമായാണ് ഒന്നുമില്ലായ്മയിൽ നിന്ന് എന്തെങ്കിലും നിർമിക്കാൻ പറ്റുമോ എന്നൊരു ശ്രമം . അതുകൊണ്ടുതന്നെ എഴുതുന്ന സമയത്ത് വരുന്ന ചിന്തകൾ തന്നെയായിരിക്കും ഇനി വരാൻ പോകുന്ന വരികളിൽ കാണാൻ കഴിയുക .     ശുദ്ധവായു തരക്കേടില്ലാതെ ലഭിക്കുന്ന സ്ഥലത്തുതന്നെയാണ് ഇപ്പോഴും ഞാൻ ഉണർന്നെണീക്കുന്നത് എന്ന് തന്നെയാണ് വിശ്വാസം . എന്നാലും മനസിനിപ്പോ ' ശുദ്ധവായു ' ലഭിക്കുന്നില്ല എന്ന തോന്നലാണ് . ലോക്ക് ഡൌണിന്റെ പാരമ്യഘട്ടത്തിൽ മനസ്സുമൊത്തം ' ലോക്ക്ഡ് ' ആയതുപോലാണ് . ഇക്കാലത്ത് ; അതായത് കൊറോണക്കാലത്ത് ഒരു മനുഷ്യന് ലഭിക്കാവുന്ന ഭാഗ്യങ്ങളും സൗകര്യങ്ങളും ഏതാണ്ടെല്ലാംതന്നെ ലഭിക്കുന്ന എനിക്ക് മനസുഖം കുറവാണെന്ന് പറയുമ്പോൾ ഞാൻ തന്നെ ബാക്കിയുള്ളവരുടെ അവസ്ഥ ചികഞ്ഞെടുക്കാനുള്ള ശ്രമത്തിലാണ് .     പത്താം തരം നല്ലരീതിയ്ക്ക് തന്നെ പാസ്സായ അനിയത്തി അടുത്തപടി എന്ന് എപ്പോൾ എങ്ങനെ എന്നാലോച്ചിരിക്കുന്നു . പഠിയ്ക്കേണ്ടുന്ന വിഷയം...

COVID 19 -ചില ചിന്തകൾ

2019  അവസാനം പൊട്ടിപ്പുറപ്പെട്ട്  2020ൽ ലോകം മൊത്തം വ്യാപിച്ച കൊറോണ ( കോവിഡ് -19 ) വൈറസ് .   ഒന്നാലോചിച്ചാൽ ഇത് പ്രകൃതിയുടെ ഭാവി ചിട്ടപ്പെടുത്തലിനു വേണ്ടിയുള്ള മുൻഗണനാക്രമം തയാറാക്കലാണെന്ന് തോന്നുന്നു. അതോ ഏറ്റവും ഉന്നതമായ സ്പീഷിസ് എന്ന്  സ്വയം അവകാശപ്പെടുന്ന ; ആഹാരത്തിന് വേണ്ടിയല്ലാതെ വിനോദത്തിന് വേണ്ടി  മറ്റുജീവികളെ നശിപ്പിക്കുകയോ അംഗഭംഗം വരുത്തുകയോ ഒക്കെ ചെയ്യുന്ന ; അവസാനം താൻ തന്നെ കണ്ടുപിടിച്ച സാങ്കേതികവിദ്യകളാൽ സ്വയം നശിക്കാൻ പോകുന്ന മനുഷ്യൻ , മറ്റുജീവികളോടുള്ള വിരോധം പോരാഞ്ഞ് സ്വന്തം വർഗത്തിലുള്ളവരെ ഇല്ലാതാക്കാൻ സ്വബോധത്തോടെ വാരിവിതറിയ വിപത്താണോ എന്ന്  സംശയിക്കേണ്ടതുണ്ട് .   ചിലർ പറയും മനുഷ്യന്റെ അഹന്തയ്ക്ക് ഇടയ്ക്കിടെ "സർവശക്തൻ " കൊടുക്കുന്ന കൊട്ടാണ്  ഇത് പോലെ മഹാമാരികളായും ചുഴലിക്കൊടുങ്കാറ്റുകളായും സുനാമിയായുമൊക്കെ വരുന്നത് എന്ന് . അതങ്ങനെയാണെങ്കിൽ  സർവശക്തൻ ഈ അഹന്തയുള്ളവരുടെ ലിസ്റ്റ് ഉണ്ടാക്കുന്നത്  ശരിയായിട്ടല്ല എന്നാണ് അഭിപ്രായം. കാരണം അഹങ്കാരികളായിട്ടുള്ളവർക്ക് മാത്രമല്ല അതൊക്കെ ബാധിക്കുന്നത് എന്നതുതന്നെ.    വൈ...