Skip to main content

WORSE AKA BETTER




   സാധാരണ പേനയെടുക്കാറുള്ളത് എന്തിനെയെങ്കിലും കുറിച്ചുള്ള ചിന്തകൾ മനസ്സിനകത്ത് കലങ്ങിമറിയുമ്പോഴാണ്. ഇതാദ്യമായാണ് ഒന്നുമില്ലായ്മയിൽ നിന്ന് എന്തെങ്കിലും നിർമിക്കാൻ പറ്റുമോ എന്നൊരു ശ്രമം. അതുകൊണ്ടുതന്നെ എഴുതുന്ന സമയത്ത് വരുന്ന ചിന്തകൾ തന്നെയായിരിക്കും ഇനി വരാൻ പോകുന്ന വരികളിൽ കാണാൻ കഴിയുക
.
    ശുദ്ധവായു തരക്കേടില്ലാതെ ലഭിക്കുന്ന സ്ഥലത്തുതന്നെയാണ് ഇപ്പോഴും ഞാൻ ഉണർന്നെണീക്കുന്നത് എന്ന് തന്നെയാണ് വിശ്വാസം . എന്നാലും മനസിനിപ്പോ ' ശുദ്ധവായു ' ലഭിക്കുന്നില്ല എന്ന തോന്നലാണ്.
ലോക്ക് ഡൌണിന്റെ പാരമ്യഘട്ടത്തിൽ മനസ്സുമൊത്തം ' ലോക്ക്ഡ് ' ആയതുപോലാണ്. ഇക്കാലത്ത് ;അതായത് കൊറോണക്കാലത്ത് ഒരു മനുഷ്യന് ലഭിക്കാവുന്ന ഭാഗ്യങ്ങളും സൗകര്യങ്ങളും ഏതാണ്ടെല്ലാംതന്നെ ലഭിക്കുന്ന എനിക്ക് മനസുഖം കുറവാണെന്ന് പറയുമ്പോൾ ഞാൻ തന്നെ ബാക്കിയുള്ളവരുടെ അവസ്ഥ ചികഞ്ഞെടുക്കാനുള്ള ശ്രമത്തിലാണ് .

    പത്താം തരം നല്ലരീതിയ്ക്ക് തന്നെ പാസ്സായ അനിയത്തി അടുത്തപടി എന്ന് എപ്പോൾ എങ്ങനെ എന്നാലോച്ചിരിക്കുന്നു. പഠിയ്ക്കേണ്ടുന്ന വിഷയം ഏതാണ്ടുറപ്പിച്ചെങ്കിലും ഓൺലൈൻ ക്ലാസ്സുകൾകൊണ്ട് മാത്രമാവ ഗ്രഹിക്കാനാവില്ല എന്നാണ് തോന്നുന്നത്. ഞാൻ പ്ലസ് വണ്ണിന് ക്ളാസ്സുകളെല്ലാം മുറയ്ക്ക് കിട്ടിയിട്ടും അനുഭവിച്ച ഒരു വിങ്ങൽ ശരിയായിട്ടുള്ള കമ്മ്യൂണിക്കേഷൻ നടക്കുന്നില്ല എന്ന ഞാൻ വിശ്വസിയ്ക്കുന്ന ഓൺലൈൻ ക്ലാസ് ലഭിക്കുന്ന അനിയത്തി എത്രമാത്രം മനസിലാക്കിയെടുക്കുമെന്നറിയില്ല .

    ഞങ്ങൾ കൂട്ടുകാർ ആഗ്രഹിച്ച , വിശ്വസിച്ച തലങ്ങളിലേക്കൊന്നുമെത്തിയില്ലെങ്കിലും ജീവിതസമരം തരക്കേതരക്കേടില്ലാതെ തന്നെ നയിക്കാൻ പാകത്തിനൊരു വരുമാനം ലഭിക്കുന്ന ആ ' റിബലിന്റെ ' മനസിലേക്ക് ഞാനിടയ്ക്ക് ഊളിയിട്ടുനോക്കാറുണ്ടെങ്കിലും ഒരു വിവരശേഖരണം നിലയ്ക്കല്ലാതെ അവിടെ സാന്ത്വനത്തിന്റെ വിത്തുകൾ പോലും പാകാനായിട്ടില്ലിതുവരെ. വീടും നാടും വിട്ട് മറ്റൊരു സ്ഥലത്ത് നിൽക്കുക എന്നത് ഒരു അനുഭവമാണ് എന്നതിൽ തർക്കമൊന്നുമില്ലെങ്കിലും ആഗ്രഹിച്ചാലും വീട്ടിലേക്ക് എത്തിപ്പെടാൻ പറ്റില്ലെന്ന അവസ്ഥ കുറച്ച് കഷ്ടംതന്നെയാണ് . മനസിന്റെ വൈകാരികതലം നോക്കുകയാണെങ്കിൽ ;ഇടയ്ക്കൊന്ന് സമതലത്തിലെത്തിയിരുന്ന കടിഞ്ഞാണില്ലാത്ത കുതിര വീണ്ടും ആവശ്യമുള്ളതോ ഇല്ലാത്തതോ ആയ കയറ്റങ്ങളിൽ വളരെ പരിശ്രമിച്ചുകയറുന്നു എന്ന് തോന്നും അവന്റെ മനസിന്റെ സഞ്ചാരം.

     Social Distancing  ന്റെ ഒരു കരിമ്പടം നേരത്തെതന്നെ പുതച്ച ; ഉള്ളിലൊരുപക്ഷേ കടലോളം സ്നേഹം കൊണ്ടുനടക്കുന്ന സുഹൃത്ത് , അല്ലറ ചില്ലറ വീട്ടുപ്രശ്നങ്ങൾക്ക് മുന്നിൽ ഓൺലൈൻ ക്ലാസും അറ്റൻഡ് ചെയ്തിരിപ്പുണ്ട്. Social Distancing Keep  ചെയ്യുന്ന അയാളുടെ മറ്റു സുഹൃത്തുക്കൾക്ക്  ' അല്ലറ ചില്ലറ ' പോലും അറിവുണ്ടാവാൻ വഴിയില്ല . എനിക്ക് പക്ഷെ അങ്ങനല്ല!!! ചില ചാനൽചർച്ചകളിലെ നേതാക്കന്മാരുടെ പോലെ സ്ഥാനത്തു മറുപടി കൊടുക്കാറുണ്ടെങ്കിലും ഇതുവരെ സാമൂഹിക അകലം എനിക്ക് പാലിക്കേണ്ടി വന്നിട്ടില്ല.

     ഇന്ന് ഞാൻ 54 പോസിറ്റീവ് കേസുകൾ ഹാൻഡിൽ ചെയ്തു എന്ന നിർമമമായി ചെന്നൈയിലെ കോവിഡ് ആശുപത്രിയിലിരുന്ന് മറ്റൊരു സുഹൃത്ത് എനിക്ക് ടെക്സ്റ്റ് ചെയ്തു. രണ്ടുമാസം മുന്നേ ആദ്യ കോവിഡ്  പോസിറ്റീവ് കേസ് ഹാൻഡിൽ  ചെയ്തു എന്ന പറഞ്ഞപ്പോഴുണ്ടായ വിറയലും പേടിയും മെസ്സേജിലൂടെത്തന്നെ എനിക്ക് മനസിലായതാണ് .ഇപ്പൊ ഡിപ്പാർട്മെന്റിലെ ഒരു സീനിയറിനു രോഗം ബാധിച്ചു. ആരോഗ്യരംഗത്ത്   പ്രവർത്തിക്കുന്ന ആളായതുകൊണ്ട് വീട്ടിൽ വരുന്ന കാര്യം ചിന്തിക്കേണ്ടതേയില്ല. ആഹാരവും വിശ്രമവും കിട്ടിയാൽ കിട്ടി എന്നുപറയാം.  ബഹളങ്ങൾക്കിടയിൽ അയാൾ സോഷ്യൽ മീഡിയയിൽ താൻ വരച്ച  ചിത്രം പോസ്റ്റ് ചെയ്തു ! അതും ആരോഗ്യപ്രവർത്തകയായതുകൊണ്ട് ഇറക്കിവിടണമെന്ന് അയല്പക്കത്തുള്ളവർ പറഞ്ഞ  അതേ ഹോസ്റ്റൽ മുറിയിൽ ജോലിയ്ക്കിടയിൽ വല്ലപ്പോഴും കിട്ടുന്ന ഇടവേളകളിൽ വരച്ചത്.

     പുറത്തുപോയി മാത്രം നടത്താൻ പറ്റുന്ന ബിസിനസ്സ് ചെയ്യുന്ന അമ്മാവനും , ലോക്ക് ഡൗണിനൊപ്പം  വീടിനകത്ത് മറ്റൊരു ലോക്ക് കൂടി സഹിക്കേണ്ടിവരുന്ന  പ്രണയിനിയുള്ള  സുഹൃത്തും ,  അമ്മയും അച്ഛനും മറ്റുരണ്ടിടങ്ങളിലായി വരാൻ പറ്റാത്ത സാഹചര്യത്തിലിരിക്കുന്ന മറ്റൊരു സുഹൃത്തും അങ്ങനെ  ആലോചിച്ചപ്പോൾ ഞാനാണ് തമ്മിൽ ഏറ്റവും ഭാഗ്യവാൻ എന്ന ബോധമുണ്ടായി. എനിക്കീയൊരു മനസ്ഥിതിയാണെങ്കിൽ ബാക്കിയുള്ളവർ.....

     സാമൂഹിക  ജീവി  എന്ന നിലയ്ക്ക് പറയാൻ പാടില്ലാത്തതാണ് .. എന്നാലും.  For sometime I thought that my life is Worse. Then I looked into the surroundings. The word WORSE replaced by the word BETTER


Comments

Post a Comment

Popular posts from this blog

വായനക്കാരൻ്റെ നിരീക്ഷണം : വിലായത്ത് ബുദ്ധ - ജി ആർ ഇന്ദുഗോപൻ

       ഒരു പുസ്തകം വായിക്കാനായി    തെരഞ്ഞെടുക്കാൻ മനസ്സിനെ കൊളുത്തിവലിക്കുന്ന എന്തെങ്കിലും ഒന്ന് വേണമല്ലോ... വിലായത്ത് ബുദ്ധ വായിക്കുവാനായി തെരഞ്ഞെടുക്കാൻ അങ്ങനെയുള്ള പല കാരണങ്ങളുണ്ടായിരുന്നു. ഏറ്റവും ആദ്യത്തേത് ഇന്ദുഗോപൻ എന്ന എഴുത്തുകാരന്റെ ബഹുമുഖത. പിന്നെ മണ്മറഞ്ഞു പോയ സച്ചി എന്ന പ്രിയ സംവിധായകൻ സിനിമയാക്കാൻ തീരുമാനിച്ച നോവൽ (ഉടനെ റിലീസ് ആകുമെന്ന് പ്രതീക്ഷിക്കുന്നു). കൂടെ "വിലായത്ത് ബുദ്ധ" എന്ന പേരും... തെരഞ്ഞെടുപ്പ് ഒട്ടും മോശമായില്ല എന്ന് തന്നെയാണ് പുസ്തകം വായിച്ചു തീർന്നപ്പോഴും തോന്നിയത്.            പുസ്തകത്തിലേക്ക് വരുമ്പോൾ ആദ്യം എല്ലാവർക്കും എന്നപോലെ എനിക്കുമുണ്ടായ സംശയം എന്താണ് "വിലായത്ത് ബുദ്ധ" എന്നത് തന്നെയാണ്. വിലായത്ത് ബുദ്ധ എന്ന വാക്കിന്റെ അർത്ഥം "വിദേശത്തേക്ക് സഞ്ചരിക്കുന്ന ബുദ്ധൻ " എന്നതാണെങ്കിലും ചന്ദന കച്ചവടക്കാർക്കിടയിൽ അത് ഏറ്റവും ഉയർന്ന മൂല്യമുള്ള ചന്ദനത്തിന്റെ തടിയാണ്. അപൂർവങ്ങളിൽ അപൂർവമായി മാത്രം ലഭിക്കുന്ന ,   വിദേശരാജ്യങ്ങളിൽ ബുദ്ധവിഗ്രഹങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചന്ദനത്തടി. പ്രസ്തുത ഇ...

വായനക്കാരൻ്റെ നിരീക്ഷണം: കാണുന്നതല്ല കാഴ്ചകൾ - യൂ കെ കുമാരൻ

                തക്ഷൻകുന്ന് സ്വരൂപം എന്ന പുസ്തകം വായിച്ചതിനു  ശേഷം കയ്യിൽ കിട്ടുന്ന യു കെ കുമാരന്റെ  അടുത്ത പുസ്തകമാണ് "കാണുന്നതല്ല കാഴ്ചകൾ". ആദ്യത്തെതുപോലെ ബൃഹത്തായ ഒരു നോവലല്ലെങ്കിലും, വളരെ മനോഹരമായി എഴുതിയ  ഒരു കുഞ്ഞു കൃതിയാണ് കാണുന്നതല്ല കാഴ്ചകൾ .      ട്രെയിനിലെ പുസ്തകവില്പനക്കാരനായ നന്ദൻ ആണ് ഇതിലെ പ്രധാന കഥാപാത്രം. സാധാരണ നാം കാണുന്ന പുസ്തക കച്ചവടക്കാരിൽ നിന്നും വളരെ വ്യത്യസ്തനാണ് ഇദ്ദേഹം. ഒരു പുസ്തകം വിറ്റുപോകുമ്പോൾ അദ്ദേഹത്തിന് വിഷമമാണ് ഉണ്ടാകുന്നത്. അത്രമാത്രം ആത്മബന്ധം പുസ്തകങ്ങളുമായി സ്ഥാപിച്ചിരുന്ന ഒരു കച്ചവടക്കാരനാണ് നന്ദൻ... അതുകൂടാതെ കൈയിലുള്ള ഏതാണ്ട് എല്ലാ പുസ്തകങ്ങളും അദ്ദേഹം ഗഹനമായിത്തന്നെ വായിച്ചിട്ടുമുണ്ട്. ട്രെയിനിലെ ഓരോ ബോഗിയിലും ഉള്ള ഓരോ ആൾക്കാരെയും നോക്കുമ്പോൾ അവർക്ക് പുസ്തകം വേണമോ ഇല്ലയോ എന്ന് ഈ കച്ചവടക്കാരന് മനസ്സിലാക്കാൻ സാധിക്കും. അങ്ങനെയുള്ളവരുടെ അടുത്ത് മാത്രമേ നന്ദൻ പുസ്തകങ്ങൾ നിരത്തുകയുള്ളൂ. പുസ്തകങ്ങൾ ഇഷ്ടപ്പെടുന്നവരെ കണ്ടു പിടിക്കുന്നതിൽ അയാൾക്കിതുവരെ തെറ്റുപറ്റിയിട്ടില്ല. നന്ദന്...

വായനക്കാരന്റെ നിരീക്ഷണം: അദൃശ്യ മുറിവുകൾ - വിഷ്ണുലാൽ സുധ

  അപസർപ്പക നോവലുകൾ ഇഷ്ടപ്പെടുന്നവർക്ക് തെരഞ്ഞെടുക്കാൻ പറ്റിയ പുത്തൻ തലമുറയിലെ മികച്ച ഒരു പുസ്തകമാണ് വിഷ്ണുലാൽ സുധ എഴുതിയ “അദൃശ്യ മുറിവുകൾ”. വായനയുടെ ഭ്രമാത്മകതയെ പരമാവധി ഉപയോഗിച്ച് എഴുതപ്പെട്ടിട്ടുള്ള ഒന്നാണ് ഈ പുസ്തകം എന്നാണ് വായിച്ചപ്പോൾ എനിക്ക് തോന്നിയത്.    പുസ്തകത്തിലേക്ക് വന്നാൽ ഇടുക്കി ജില്ലയിലെ പുലിയന്മല എന്ന ഗ്രാമത്തിൽ അടിക്കടി ഉണ്ടാകുന്ന, ഏതാണ്ട് സമാന രീതിയിലുള്ള ആത്മഹത്യകളെയും, അത് അന്വേഷിക്കാൻ വന്ന നന്ദകുമാർ എന്ന പോലീസ് ഓഫീസറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണവുമാണ് ഇതിന്റെ ഉള്ളടക്കം. പലകാരണങ്ങളാൽ ഇവ ആത്മഹത്യകൾ അല്ല എന്ന് ഉറച്ചു വിശ്വസിച്ച നന്ദകുമാറിനും സംഘത്തിനും അങ്ങനെ വിശ്വസിക്കുന്നതിന് ഏറ്റവും ഉപോൽബലകമായ ഘടകം മിക്കവാറും എല്ലാ ആത്മഹത്യകളും നടന്ന വീടുകളിൽ ഉണ്ടായിരുന്ന ഒരു ഒറ്റക്കയ്യന്റെയും കൂടെയുള്ള ഒരു നായയുടെയും സാന്നിധ്യമായിരുന്നു. അതിന്റെ ഉള്ളറകൾ തേടി സഞ്ചരിച്ച നന്ദകുമാറിനും തന്റെ ഏറ്റവും അടുത്ത വിശ്വസ്തനായ മുരളി എന്ന പോലീസുകാരനും ഇടുക്കിയിൽ നിന്ന് ഇങ്ങ് തിരുവിതാംകൂർ വരെയും, ആസാമിലെ മയോങ് എന്ന ദുർമന്ത്രവാദത്തിന്റെ ആസ്ഥാനം എന്നറിയപ്പെടുന്ന ഗ്രാമം...