ജീവിതത്തിൽ വിജയിച്ചവന്റെയും പരാജയപ്പെട്ടവന്റെയും കഥകൾ നമ്മൾ കേട്ടിട്ടുണ്ടാകും. എല്ലായിടത്തും ശരാശരിമാത്രമായ ഒരുവനു പറയാനുള്ളത് ഒരുപക്ഷെ പരാജയങ്ങളേക്കാളേറെ ദാരുണമായ കഥകളായിരിക്കും. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ അല്ലെങ്കിൽ ഒരു മേഖലയിൽ പരാജയപ്പെട്ട ഒരാൾക്ക് നിശ്ചയമായും മറ്റൊരു സാഹചര്യത്തിൽ വിജയം നേടാനാവും ;അല്ലെങ്കിൽ അങ്ങനെയുള്ളവരെയാണ് നാം കണ്ടിട്ടുള്ളതും അങ്ങനെയുള്ളവരെക്കുറിച്ചാണ് നമ്മൾ കേട്ടിട്ടുള്ളതും. എന്നാൽ ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും സാമാന്യപ്രകടനം എന്നൊക്കെ വിളിക്കാൻ പറ്റുന്ന പ്രകടനം മാത്രം കാഴ്ചവച്ചിട്ടുള്ളവരെക്കുറിച്ച് ആരുംതന്നെ കേട്ടുകാണാൻ വഴിയില്ല. കാരണം അവർ ജീവിതത്തിൽ നേട്ടങ്ങൾ ഒന്നുംതന്നെ ഉണ്ടാക്കിക്കാണില്ല. ശരാശരി എന്ന ഒരു വിഭാഗത്തെ പൊതുവിൽ വിജയിച്ചവന്റെ ഒപ്പം തന്നെ ആണ് കാണുന്നത് എങ്കിലും അവരുടെ മനസ്സിൽ അത് അങ്ങനെയാണെന്ന് തോന്നുന്നില്ല. ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഒന്നാമൻ ആകണം അല്ലെങ്കിൽ വിജയിക്കണം എന്നതായിരിക്കും അവന്റെ ജീവിത ലക്‌ഷ്യം തന്നെ. സ്വന്തം തെറ്റുകൾ കൊണ്ടോ ചുറ്റുപാടുകൾ കൊണ്ടോ ഒരിക്കലും അവരുടെ ജീവിതത്തിൽ അന്നേവരെ സംഭവിക്കാത്ത ഒരു കാര്യമായിരിക്കും The U...