Skip to main content

Posts

Showing posts from 2021

അധ്യാപക ദിനം ...

 സെപ്റ്റംബർ 5- അധ്യാപക ദിനം.  അധ്യാപക ദിനം നല്ല അധ്യാപകരെ ഓർത്തെടുക്കുന്നതിനൊപ്പം; അവരെ മാതൃകയാക്കുന്നതിനൊപ്പം , മോശം അധ്യാപകരെ മനസിലാക്കി അവരെ മാതൃകയാക്കാതിരിക്കാൻ കൂടി ഉള്ളതാവട്ടെ ... നിറം കൂടിയവരെ മാത്രം ലീഡറാക്കാനും , സ്കൂൾ കലാ പരിപാടികളിൽ മുന്നിൽ നിർത്താനും, സ്കൂൾ പരിപാടികളിൽ വരുന്ന അതിഥികൾക്ക് ഉപഹാരം കൊടുക്കാനും തെരഞ്ഞെടുത്തു കൊണ്ടുള്ള പ്രവണതയും , ക്ലാസിൽ എന്തെങ്കിലും മോഷണം പോയാൽ നിറം കുറഞ്ഞവരെ ആദ്യം സംശയിക്കുന്ന പ്രവണതയും കുറവെങ്കിലും കുറച്ച് അധ്യാപകരിൽ നിന്നും ഇന്നും കണ്ടു വരുന്ന പെരുമാറ്റമാണ് .  ഇടം കൈകൊണ്ടെഴുതുന്നത് മോശമാണ് എന്ന് പറയുന്ന പൊതുവികാരം തന്നെയാണ് അധ്യാപകരിൽ പലർക്കുമുള്ളത് . മോശം കൈയക്ഷരമുള്ളവർ പരീക്ഷ നന്നായെഴുതിയാലും അവരെ ഉൾക്കൊള്ളാൾ മടിക്കുന്നവരാണ് പലരും ഇന്നും ...  കുട്ടികളെ വെളിച്ചത്തിലേക്ക് നയിക്കാൻ നല്ല അധ്യാപകർക്ക് കഴിയും എന്നതുപോലെ തന്നെ ഇരുട്ടിലേക്ക് തള്ളി വിടാൻ മോശം അധ്യാപകർക്കും സാധിക്കും ...  സമൂഹത്തിൻ്റെ ഒരു പരിച്ഛേദം തന്നെയാണ് അവരും . നാം മാറുന്നതിനൊപ്പം അധ്യാപകരും എല്ലാ വിദ്യാർത്ഥി / വിദ്യാർത്ഥിനികളെയും ഒരു പോലെ കണ്ട് എല്ലാ...

Aug 13-International lefthanders Day...

  ഒന്നാം ക്ലാസിലാണ്!  ഞാൻ ഇടംകൈകൊണ്ടാണ് എഴുതുന്നത് എന്ന് മനസിലാക്കിയ ടീച്ചർ എനിക്ക് മുന്നിൽ വച്ച വ്യവസ്ഥ എന്നെ കുറച്ച് വിഷമിപ്പിക്കുന്നതായിരുന്നു   "മോനെന്നോട് ഇഷ്ടമുണ്ടെങ്കിൽ നാളെ മുതൽ വലതു കൈ കൊണ്ടെഴുതണം" - ഇതായിരുന്നു വ്യവസ്ഥ . ടീച്ചറിനെ വല്യ ഇഷ്ടമായിരുന്ന എനിക്ക് അത് അനുസരിക്കേണ്ടി വന്നു . വീട്ടിൽ പറഞ്ഞാൽ ടീച്ചറിന് എന്നോടുള്ള ഇഷ്ടത്തിൽ കുറവ് വരും എന്ന് ഭയന്ന് ഞാനതും ചെയ്തില്ല .  പക്ഷേ സ്വതവേ മോശമായ കയ്യക്ഷരമുള്ള എൻ്റെ നോട്ട് ബുക്ക് പതിവിലുമധികം വൃത്തികേടായത് കണ്ട വീട്ടുകാർ കാര്യം മനസിലാക്കി ,ടീച്ചറെക്കണ്ട്  സംസാരിച്ച് എഴുത്ത് പഴയപടിയാക്കി .  ഇടം കൈകൊണ്ടെഴുതുന്നത് മോശമാണ് എന്നും, പാപമാണ് എന്നും വിചാരിക്കുന്ന ചിലരെങ്കിലും ഇന്നുമുണ്ട്.    ചുരുണ്ട മുടിയുള്ളതും നീണ്ട മുടിയുള്ളതും പോലെ രണ്ട് തരം മാത്രമാണ് ഇടം കൈകൊണ്ടെഴുതുന്നതും വലം കൈകൊണ്ടെഴുതുന്നതും... Proud to be a "പീക്കയ്യൻ"