ഒന്നാം ക്ലാസിലാണ്! ഞാൻ ഇടംകൈകൊണ്ടാണ് എഴുതുന്നത് എന്ന് മനസിലാക്കിയ ടീച്ചർ എനിക്ക് മുന്നിൽ വച്ച വ്യവസ്ഥ എന്നെ കുറച്ച് വിഷമിപ്പിക്കുന്നതായിരുന്നു "മോനെന്നോട് ഇഷ്ടമുണ്ടെങ്കിൽ നാളെ മുതൽ വലതു കൈ കൊണ്ടെഴുതണം" - ഇതായിരുന്നു വ്യവസ്ഥ . ടീച്ചറിനെ വല്യ ഇഷ്ടമായിരുന്ന എനിക്ക് അത് അനുസരിക്കേണ്ടി വന്നു . വീട്ടിൽ പറഞ്ഞാൽ ടീച്ചറിന് എന്നോടുള്ള ഇഷ്ടത്തിൽ കുറവ് വരും എന്ന് ഭയന്ന് ഞാനതും ചെയ്തില്ല . പക്ഷേ സ്വതവേ മോശമായ കയ്യക്ഷരമുള്ള എൻ്റെ നോട്ട് ബുക്ക് പതിവിലുമധികം വൃത്തികേടായത് കണ്ട വീട്ടുകാർ കാര്യം മനസിലാക്കി ,ടീച്ചറെക്കണ്ട് സംസാരിച്ച് എഴുത്ത് പഴയപടിയാക്കി . ഇടം കൈകൊണ്ടെഴുതുന്നത് മോശമാണ് എന്നും, പാപമാണ് എന്നും വിചാരിക്കുന്ന ചിലരെങ്കിലും ഇന്നുമുണ്ട്. ചുരുണ്ട മുടിയുള്ളതും നീണ്ട മുടിയുള്ളതും പോലെ രണ്ട് തരം മാത്രമാണ് ഇടം കൈകൊണ്ടെഴുതുന്നതും വലം കൈകൊണ്ടെഴുതുന്നതും... Proud to be a "പീക്കയ്യൻ"