Skip to main content

Posts

Showing posts from July, 2023

വായനക്കാരന്റെ നിരീക്ഷണം -റാം c/o ആനന്ദി

 വായിച്ച ചില പുസ്തകങ്ങളുടെയെങ്കിലും  സാരാംശം ഒട്ടും ഓർമ നിൽക്കാതെ വന്നപ്പോഴാണ് അവയുടെ റിവ്യൂ പോലെ എന്റെ അഭിപ്രായം കുറിച്ചുവയ്ക്കാമെന്ന ആശയമുണ്ടായത്. അഖിൽ പി  ധർമജൻ  എഴുതിയ റാം c/o ആനന്ദി എന്ന നോവലിനെക്കുറിച്ചുള്ള എന്റെ ചില നിരീക്ഷണങ്ങളാണ് കുറിക്കുന്നത്.  ഇതുവരെ വായിച്ചവയിൽ ഏറ്റവും മികച്ചതൊന്നുമല്ല; ഒരുപക്ഷെ  വായിച്ചവയിൽ മനസ്സിൽ കയറിയ പുസ്തകങ്ങളിൽ ആദ്യ സ്ഥാനങ്ങളിൽപോലും ഉണ്ടാവില്ല . എന്നിരുന്നാലും വായിച്ചുതുടങ്ങിയാൽ തീരുന്നതുവരെ ഒരു  ഉദ്വേഗം നിലനിർത്താൻ സാധിക്കുന്ന ഒരു പുസ്തകമാണ് റാം c/o ആനന്ദി. ശരിക്കും ഒരു സത്യൻ അന്തിക്കാട് സിനിമ കണ്ടുതീർത്തത് പോലെയാണ് വായിച്ചുകഴിഞ്ഞപ്പോൾ തോന്നിയത് . നോവലിസ്റ്റ് ഒരു തിരക്കഥാകൃത്ത് കൂടിയായത് നോവലിന് ഒരു സിനിമാറ്റിക് അനുഭവം കൊടുക്കുന്നുണ്ട്.  ക്യാരക്ടേഴ്‌സിനെയെല്ലാം വ്യക്തമായി വരച്ചുകാണിക്കാൻ നോവലിസ്റ്റ് അഖിൽ പി ധർമ്മജന് കഴിഞ്ഞിട്ടുണ്ട്. ആത്മകഥാംശമുള്ളതുകൊണ്ട് എല്ലായിടത്തും ഒരു ജെന്യുവിനിറ്റി ഫീൽ ചെയ്തിട്ടുണ്ട്. കാണിച്ചിട്ടുള്ള കാരക്ടേഴ്‌സിന് എല്ലാംതന്നെ " നന്മമരം " ലേബൽ കൊടുക്കാൻ തോന്നുന്നത് ഒരുപക്ഷെ നോവലിസ്റ്റിനറി...