Skip to main content

Posts

Showing posts from 2017

Extremism

കുറച്ചു നാളായി അവൻ   പത്രം   വായിച്ചിട്ട് . അതിലെ വാർ ത്തകളുടെ സത്യാവസ്ഥയെ കുറിച്ച്   സംശയമുള്ളതിനാലാണ് അത് . അവന്റെ പത്രവും വാർ ‍ ത്തയും നവമാധ്യമമായ ഫേസ് ബുക്ക്   ആണ് . അതിനൊരു കാരണവും അവൻ   കണ്ടെത്തിയിട്ടുണ്ട് . എല്ലാ   സ്വഭാവത്തിലും പാര് ‍ ട്ടിയിലും ഉള്ള ആൾ ‍ ക്കാർ ‍   ഒരേ പ്ലാറ്റ്ഫോമിൽ   സന്ധിക്കുന്ന സ്ഥലമാണ് അത് . ആരെങ്കിലും ഒരു   വാർത്ത അതിലേക്കിട്ടാൽ അതിനു കിട്ടുന്ന പ്രതികരണങ്ങളുടെ ആകെത്തുകയാണ് ആ വാർത്തയുടെ   നിജസ്ഥിതിയായി അവൻ   കണക്കാക്കുന്നത് .   എന്നാൽ   എല്ലായിടത്തും ബാധിക്കുന്ന “ ഞാൻ”   എന്ന വൈറസ് ഇവിടെയും ബാധിച്ചു . ഞാൻ   പറയുന്നത് ശരി , ഞാൻ   പറയുന്നതേ ശരിയാകാവൂ എന്ന   വാദം ആ നവമാധ്യമത്തിൽ ഒട്ടാകെ പടരുന്നതായി അവൻ   ശ്രദ്ധിച്ചു . വളരെ പെട്ടെന്നു തന്നെ അത് വളരെയധികം പേരിലേക്ക്   എത്തപ്പെട്ടു . ഓരോ വാർത്തകളിലും തന്റെ വാദമാണ് ശരി എന്ന് തെളിയിക്കാൻ ഏത് extreme വരെയും പോകുന്ന അവസ്ഥ ... അവൻ അതിനെ Extremism എന്ന് വിള...

ഇതൊന്നും കാണാനും കേൾക്കാനും വയ്യേ!!!

ഇതൊന്നും കാണാനും കേൾക്കാനും വയ്യേ. മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു...മതങ്ങൾ സൃഷ്ടിച്ച ദൈവങ്ങൾക്ക് വേണ്ടി മനുഷ്യൻ തമ്മിൽ തല്ലുന്നു, ചാവുന്നു, കൊല്ലുന്നു എന്നിട്ട് അത് ദൈവം അരുളിയിട്ടുള്ളതാണെന്നും പറയുന്നു. വിരോധാഭാസം... പാവം ആ സർവശക്തൻ ഇത് വല്ലതും അറിയുന്നുണ്ടോ ആവോ...

പ്രേരണാക്കുറ്റം.

ഇന്നലെയും മഴ പെയ്തിരുന്നു. പക്ഷെ ആ മഴ പ്രണയത്തിന്റെതായിരുന്നു,പക്ഷെ മഴ ഇന്ന് പെയ്തപ്പോൾ അത് വില്ലനായി...അവൻ റോഡിൽ തെന്നി വീഴാൻ കാരണം ആ മഴയാണല്ലോ. ഞാൻ ഡ്രൈവ് ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ തവണ എന്റെ പിറകിലിരുന്നതും അവൻ തന്നെയാണ്. വില്ലൻ ചുമ എന്നൊക്കെ പറയുന്നത് പോലെ ഒരു വില്ലൻ മഴ വന്നു. അല്ലെങ്കിലും എല്ലായിടത്തും കുറ്റം ചെയ്തവനല്ലല്ലോ കുറ്റം ചെയ്യാൻ പ്രേരിപ്പിച്ചവനല്ലേ ഏറ്റവും വലിയ തെറ്റുകാരൻ...

നിനക്കായ് രാധ...

അവൾ ഇപ്പോൾ പാടുന്ന കീർത്തനം എനിക്ക്  ഊഹിക്കാവുന്നതേ ഉള്ളൂ... അത് "കരുണ ചെയ്‍വാൻ എന്തു... താമസം കൃഷ്ണാ..." - എന്നതാവാനേ തരമുള്ളൂ. പക്ഷെ വിധി അവനു മുന്നിൽ ഒരു കംസനാണ് ആയതെന്ന് അവൾക്കറിയാവുന്നത് കൊണ്ടായിരിക്കണം അവളുടെ മൗന ഭഞ്ജനം അനന്തതയിലേക്ക് നീളുന്നത്. കംസനിഗ്രഹം നടത്തി അവൻ വിജയിച്ചു വരുന്നത് കാണാൻ കൂടുതൽ ആഗ്രഹിച്ചതും അവൾ തന്നെയാണെന്നതിൽ സംശയമില്ല....