Skip to main content

Posts

Showing posts from 2018

അനന്തരം

  ടോം ആൻഡ്   ജെറിയിലെപ്പോലെ ഒരു എസ്കലേറ്ററോ മേഘത്തിനു മുകളിൽ കയറിയുള്ള   പറക്കലോ ഒക്കെയാണ് ഞാൻ പ്രതീക്ഷിച്ചത് . ഇതിപ്പോ നടത്തം തന്നെയാണല്ലോ !!! കാലാണെങ്കിൽ നന്നായി കഴയ്ക്കുന്നും ഉണ്ട് . താൻ മരിച്ചില്ലേ !!! ഓപ്പോളും ഏടത്തിയും ഏട്ടന്റെ മോളും   അയ്യോന്ന് വിളിച്ച് തന്റെ കട്ടിലിനടുത്തേക്ക് വരുന്നത് കണ്ടതാണല്ലോ . വിജനമൊന്നുമല്ല . പക്ഷെ കുറെ വിചിത്രജീവികളാണ് ചുറ്റും . സിനിമകളിൽ കണ്ട് മനസ്സിൽ പതിഞ്ഞ " ആത്മാവ് " ആണോ ഇവരെല്ലാം ?? പക്ഷേ ആ രൂപവുമല്ല ഇവർക്ക് . അപ്പോഴാണ് തന്റെ രൂപവും ഏതാണ്ട് അവരെപ്പോലെത്തന്നെയാണ് എന്ന ബോധം വന്നത് . സ്വർഗ്ഗ - നരക കവാടം എവിടെയാണെന്ന് ഇവരോട് ചോദിക്കണോ എന്ന സംശയം മനസ്സിൽ തോന്നിയെങ്കിലും ; ഭൂമിയിലുണ്ടായിരുന്നപ്പോൾ ഉള്ള മടി ഇവിടെയും മാറിയിട്ടില്ല എന്ന തെളിയിക്കും വിധം മുന്നോട്ട് നടക്കാനാണ് എനിക്ക് തോന്നിയത് . നടന്നുനടന്ന് കുറേക്കഴിഞ്ഞപ്പോൾ കുറെ വിചിത്രരൂപങ്ങൾ ഒരാൾക്ക് ചുറ്റും ഇരിക്കുന്നുണ്ടായിരുന്നു . അയാൾ എന്തോ സംസാരിക്കുകയാണെന്നുതോന്നി . ആ ശബ്ദം നല്ല പരിചയം . ഞ...

എന്നും എപ്പോഴും ശരാശരിക്കാരൻ...

ജീവിതത്തിൽ വിജയിച്ചവന്റെയും പരാജയപ്പെട്ടവന്റെയും കഥകൾ നമ്മൾ കേട്ടിട്ടുണ്ടാകും. എല്ലായിടത്തും ശരാശരിമാത്രമായ ഒരുവനു പറയാനുള്ളത് ഒരുപക്ഷെ പരാജയങ്ങളേക്കാളേറെ ദാരുണമായ കഥകളായിരിക്കും. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ അല്ലെങ്കിൽ ഒരു മേഖലയിൽ പരാജയപ്പെട്ട ഒരാൾക്ക് നിശ്ചയമായും മറ്റൊരു സാഹചര്യത്തിൽ വിജയം നേടാനാവും ;അല്ലെങ്കിൽ അങ്ങനെയുള്ളവരെയാണ് നാം കണ്ടിട്ടുള്ളതും അങ്ങനെയുള്ളവരെക്കുറിച്ചാണ് നമ്മൾ കേട്ടിട്ടുള്ളതും. എന്നാൽ ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും സാമാന്യപ്രകടനം എന്നൊക്കെ വിളിക്കാൻ പറ്റുന്ന പ്രകടനം മാത്രം കാഴ്ചവച്ചിട്ടുള്ളവരെക്കുറിച്ച് ആരുംതന്നെ കേട്ടുകാണാൻ വഴിയില്ല. കാരണം അവർ ജീവിതത്തിൽ നേട്ടങ്ങൾ ഒന്നുംതന്നെ ഉണ്ടാക്കിക്കാണില്ല. ശരാശരി എന്ന ഒരു വിഭാഗത്തെ പൊതുവിൽ വിജയിച്ചവന്റെ ഒപ്പം തന്നെ ആണ് കാണുന്നത് എങ്കിലും അവരുടെ മനസ്സിൽ അത് അങ്ങനെയാണെന്ന് തോന്നുന്നില്ല. ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഒന്നാമൻ ആകണം അല്ലെങ്കിൽ വിജയിക്കണം എന്നതായിരിക്കും അവന്റെ ജീവിത ലക്‌ഷ്യം തന്നെ. സ്വന്തം തെറ്റുകൾ കൊണ്ടോ ചുറ്റുപാടുകൾ കൊണ്ടോ ഒരിക്കലും അവരുടെ ജീവിതത്തിൽ അന്നേവരെ സംഭവിക്കാത്ത ഒരു കാര്യമായിരിക്കും The U...

വരൂ പോകാം പറക്കാം

പറവയുടെ ചിറകുകൾ കൂട്ടിക്കെട്ടി എത്രനാൾ തീറ്റ കൊടുക്കും?  വിശപ്പ് മാറാൻ വേണ്ടി മാത്രം ജീവിക്കുന്നത് കഴിവുകേടല്ല; തീറ്റ തന്നവനോടുള്ള സ്നേഹവും കൂറും ഒരു പരിധി വരെ ഗതികേടുമാണ്. ജീവിച്ചിരിക്കുക എന്നതിനും അപ്പുറത്തുള്ള എന്തോ ഒന്നാണ് ജീവിതം.

ജിഷ്ണു ; ഒരു പ്രതീകം

അവൻ നമുക്കൊരു നെടുവീർപ്പ് മാത്രമായിപ്പോയി... മാധ്യമങ്ങൾക്ക് ഒന്നുരണ്ടു ദിവസത്തെ സദ്യയും... രാഷ്ട്രീയക്കാർക്ക് പരസ്പരം പഴിചാരാനുള്ള വെറുമൊരു ഉപകരണവും...