Skip to main content

Posts

Showing posts from 2019

വിപ്ലവം

നിഷ്കളങ്കയായ ഹൈസ്‌കൂൾ വിദ്യാർത്ഥിനിക്ക് യൂണിഫോം പാന്റിനു പകരം അതെ കളറുള്ള ജീൻസ്  ഇടുന്നത് വിപ്ലവമാണ് ... ആൺ സുഹൃത്തുക്കൾ മാത്രമുണ്ടായിരുന്ന  പാവം നാട്ടുമ്പുറത്ത്‌കാരൻ പയ്യന് പെണ്സുഹൃത്തിൽ നിന്ന് കിട്ടുന്ന ആലിംഗനം വിപ്ലവമാണ്... പുതിയ കാലത്തെങ്കിലും സാഹചര്യം കൊണ്ട് പഴഞ്ചനായിപ്പോയ കമിതാക്കൾക്ക് ഒരുമിച്ചുള്ള ചെറുയാത്ര പോലും വിപ്ലവമാണ്... അതിജീവനമാണ് ...

Life is Beautiful !?

സാധാരണ ആശയക്കുഴപ്പങ്ങളുണ്ടാകുമ്പോഴോ മുന്നോട്ടുള്ള വഴികളിൽ വലിയ കുഴികളുണ്ടാകുമ്പോഴോ അവരുടെ കൂടെ ഇരുന്ന്   കുറച്ച് സംസാരിക്കുമ്പോൾ   കുറഞ്ഞത് ഇച്ചിരി സമാധാനമെങ്കിലും കിട്ടാറുള്ളതാണ് . ഇതിപ്പോ ഉരൽ - മദ്ദളങ്ങൾ എന്ന പഴയ കോമ്പിനേഷൻ   ആണ് ഓർമ്മവരുന്നത് . വിപ്ലവസിംഹങ്ങളുടെ പല്ലുകൾ ഒക്കെ കൊഴിഞ്ഞ മട്ടാണ് . എന്റെ പല്ലിന്   ഇളക്കം മാത്രമേ ഉള്ളൂ എന്ന് തോന്നിപ്പോയി . ഇനി കൊഴിയുമ്പോ എന്താകുമോ എന്തോ . പഠിത്തം എന്ന ആ അവസ്ഥ   കഴിഞ്ഞിട്ട് കുറച്ചായി എങ്കിലും ഭാവി എന്ന ഭൂതം പലവിധത്തിൽ   ഞങ്ങടെ   പ്രായത്തിലുള്ളവരെ വരിഞ്ഞുമുറുക്കിയിരിക്കുന്നു എന്ന സത്യം മനസിലായത് ഇപ്പോഴാണ് .      ബാക്കി എല്ലാ കൂട്ടങ്ങളിലും   കാണപ്പെട്ട അതേ ഭീകരത ഇവിടെയും .....