അർദ്ധനാരി എന്ന പുസ്തകത്തിനൊരു തുടർച്ചയായി പെരുമാൾ മുരുഗൻ എഴുതിയ പുസതകമാണ് ആലവായൻ. ആലവായൻ എന്നാൽ വലിയ വായ് ഉള്ളവൻ എന്നർത്ഥം. അർദ്ധനാരി പോലെത്തന്നെ മനുഷ്യവികാരങ്ങളുടെ ഒരു പ്രഹേളികയാണ് ഈ നോവലും. അർദ്ധനാരിയുടെ അവസാനം എന്താകും എന്ന് കുഴങ്ങിയവർക്കുള്ള ഒരു മറുപടിയും ഇതിലുണ്ട്. ഏതാണ്ട് സ്വാതന്ത്യസമരത്തോടടുക്കുന്ന സമയത്തുള്ള തമിഴ്നാടിന്റെ സാംസ്കാരിക പശ്ചാത്തലം ഈ പുസ്തകത്തിലും പെരുമാൾ മുരുകൻ വരച്ചു കാട്ടുന്നുണ്ട്. എഴുത്തുകാരൻറെ തീക്ഷ്ണമായ ജീവിതവികാര ദർശനങ്ങളാണ് പുസ്തകവും വായിക്കാൻ ഈ പുസ്തകവും വായിക്കാൻ കാരണമായത് . അർദ്ധനാരി എന്ന നോവലിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ "കാളി" മരിച്ചോ ഇല്ലയോ എന്നൊരു സംശയത്തിന്റെ മുനയിലാണ് അർദ്ധനാരി അവസാനിച്ചതെങ്കിൽ കാളി മരിച്ചതിനു ശേഷമുള്ള ഭാര്യ "പൊന്ന"യുടെ ജീവിതമാണ് പ്രധാനമായും ആലവായനിൽ പ്രതിപാദിക്കുന്നത്. വായിച്ചുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് അർദ്ധനാരി കിരീടം സിനിമപോലെയും ആലവായൻ ചെങ്കോൽ സിനിമപോലെയുമാണ് എനിക്ക് തോന്നിയത് . കാളി ആത്മഹത്യ ചെയ്യാൻ ഉണ്ടായ സാഹചര്യവും അതിലുള്ള തന്റെയും മറ്റു കുടുംബക്കാരുടെയും പങ്കും പൊന്ന ...