Skip to main content

Posts

Showing posts from November, 2023

വായനക്കാരന്‍റെ നിരീക്ഷണം: തസ്കരന്‍ മണിയന്‍പിള്ളയുടെ ആത്മകഥ

                    ഏറെ കൗതുകത്തോടെ വായിച്ച പുസ്തകമാണ് ജി . ആര്‍ . ഇന്ദുഗോപന്‍ എഴുതിയ  “ തസ്കരന്‍ - മണിയന്‍പിള്ളയുടെ ആത്മകഥ ” . പേരു സൂചിപ്പിക്കുന്നതുപോലെത്തന്നെ മണിയന്‍പിള്ള എന്ന തസ്കരന്‍റെ    ജീവിതകഥയാണ് ഈ പുസ്തകം. വളരെ യാദൃശ്ചികമായി ടി.വിയില്‍ കണ്ട ഒരു സംവാദപരിപാടി വഴിയാണ് തസ്കരനായ മണിയന്‍പിള്ളയെക്കുറിച്ച് അറിയുന്നത്. നന്നായി പുസ്തകങ്ങള്‍ വായിക്കുന്ന ഒരു വ്യക്തിയെപ്പോലെ ഒരു തസ്കരന്‍ സംസാരിക്കുന്നത് എന്നെ തെല്ലൊന്നമ്പരപ്പിച്ചു. പ്രസ്തുത പരിപാടിയില്‍ മണിയന്‍പിള്ളയുടെ ജീവിതം ആസ്പദമാക്കി ഒരു പുസ്തകം കൂടി ഉണ്ടെന്നു കേട്ടപ്പോള്‍ അത് വായിച്ചേ തീരൂ എന്നുറപ്പിച്ചു. എഴുത്തുകാരന്‍ തന്‍റെയകന്ന ബന്ധത്തിലുള്ള മണിയന്‍പിള്ളയെപ്പറ്റി അറിഞ്ഞപ്പോള്‍ എന്തുകൊണ്ട് അയാളുടെ ജീവിതത്തെ പുസ്തകമാക്കിക്കൂടാ എന്ന്    ചിന്തിച്ചതില്‍   നിന്നാണ് ഈ പുസ്തകത്തിന്‍റെ ഉത്ഭവം. മ​ണിയന്‍പിള്ളയില്‍ നിന്നുതന്നെ കിട്ടിയ വിവരങ്ങളായതിനാല്‍ പേരുസൂചിപ്പിക്കുന്നതുപോലെ ഇതൊരു ആത്മകഥയായി കണക്കുകൂട്ടാവുന്നതാണ്. ഭാവിയിലുണ്ടായേക്കാവുന്ന പ്രശ്...