ഒരു ലക്ഷ്യവുമില്ലാതെ ലൈബ്രറി പുസ്തകങ്ങൾക്കിടയിൽ പരതിയപ്പോഴാണ് ഒരുപാട് നാൾ മുന്നേ തന്നെ മനസ്സിൽ പതിഞ്ഞ അന്നാ കരെനിന എന്ന നോവലും ലിയോ ടോൾസ്റ്റോയി എന്ന നോവലിസ്റ്റും കണ്ണിൽ പെട്ടത്. റഷ്യൻ സാഹിത്യചരിത്രം എടുത്താൽ അല്ലെങ്കിൽ ചരിത്രം തന്നെ എടുത്താൽ എക്കാലവും മുൻപന്തിയിൽ തന്നെയുള്ള ഒരു എഴുത്തുകാരനാണ് ലിയോ ടോൾസ്റ്റോയി. അദ്ദേഹത്തിന്റെ ഏറ്റവും വായിക്കപ്പെട്ട പുസ്തകങ്ങളിൽ ഒന്നാണ് അന്നാ കരെനിന. അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ കടമെടുത്താൽ അദ്ദേഹത്തിന്റെ ആദ്യത്തെ യഥാർത്ഥ നോവലാണിത്. വിശ്വസാഹിത്യത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച കൃതികളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. പുസ്തകത്തിലേക്ക് വന്നാൽ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അന്നായ്ക്ക് ഒരു അന്യ പുരുഷനോട് ഉണ്ടാകുന്ന പ്രണയവും അതിനെ തുടർന്നുണ്ടാകുന്ന സംഭവപരമ്പരകളുമാണ് ഇതിന്റെ പ്രമേയം. എങ്കിലും 1870 കളിലെ റഷ്യൻ അപ്പർ / മിഡിൽക്ലാസ് കുടുംബങ്ങളിലെ ജീവിതങ്ങൾ നോവലിസ്റ്റ് ഇതിലൂടെ വരച്ചു കാട്ടിയിരിക്കുന്നു . അന്നയെ കൂടാതെ അന്നയുടെ സഹോദരൻ ഒബ്ലോൻസ്കി , ഭാര്യ ഡോളി , അവരുടെ സഹോദരി കിറ്റി , ഭർത്താവാകുന്ന ...