Skip to main content

വായനക്കാരന്‍റെ നിരീക്ഷണം: ഉദകപ്പോള-പത്മരാജൻ

    

    പത്മരാജന്റെ തന്നെ സംവിധാനത്തിൽ ഇറങ്ങിയ തൂവാനത്തുമ്പികൾ എന്ന എക്കാലത്തെയും ക്ലാസിക്ക് സിനിമയുടെ ആധാരമായ ഉദകപ്പോള എന്ന പുസ്തകം വായിച്ചുതുടങ്ങിയപ്പോൾ തന്നെ ഇത് സിനിമ പോലെ മഴയുടെ പശ്ചാത്തലമുള്ള ക്ലാരയിലും പ്രേമങ്ങളിലും മാത്രമൊതുങ്ങുന്ന, ഒരു നോവലല്ലെന്ന് മനസിലായിരുന്നു. ക്ലാര, രാധ, മഴ, ജയകൃഷ്ണൻ, തങ്ങൾ... അങ്ങനെയുള്ളവരൊക്കെത്തന്നെ ഉണ്ടെങ്കിലും നോവലിലുള്ള കൈവഴികളും കഥാപാത്രങ്ങളുടെ ഗതിയും വ്യത്യസ്തമാണ്. വളരെ പ്രധാനപ്പെട്ട കരുണാകരമേനോനെപ്പോലെയുള്ള മറ്റു ചില കഥാപാത്രങ്ങളും നോവലിലുണ്ട്. മനുഷ്യമനസുകളിലുണ്ടാകുന്ന കലുഷിതവും ഗാഢവും ചിലപ്പോഴൊക്കെ വികൃതവുമായ ചിന്തകളെ പത്മരാജൻ ഈ നോവലിൽ കോറിയിട്ട രീതി അസാധ്യമാണ്.

     നോവലിലേക്ക് വന്നാൽ നോവലിസ്റ്റ് ഞാൻ എന്ന് അടയാളപ്പെടുത്തുന്ന വ്യകതിയിലൂടെയാണ് നോവൽ മുന്നോട്ടുപോകുന്നത്.പ്രത്യേകിച്ച് ലക്ഷ്യങ്ങൾ ഒന്നുമില്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന അയാൾ മിക്കവാറും കൂടെയുള്ളവരുടെ തീരുമാനങ്ങൾക്കനുസരിച്ചാണ് നീങ്ങുന്നത്. തന്റെ അഭിപ്രായത്തിന് കടകവിരുദ്ധമാണ് അവയില്‍ ചിലതെങ്കില്‍ പോലും. അരക്കിറുക്കന്മാരായ ചുറ്റുമുള്ളവര്‍ ചെയ്യുന്ന ചെയ്തികളില്‍ എന്തിനെന്നറിയാതെ അയാളും ഭാഗമാകുന്നു, അവയില്‍ ചിലതെങ്കിലും പ്രശ്നങ്ങളില്‍ ചെന്നു ചാടുമ്പോള്‍ അയാളും അതില്‍പ്പെടുന്നു. ക്ലാര എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കും, രാവുണ്ണി നായര്‍, ഒറ്റമുലച്ചി, ആന്റപ്പന്‍ എന്നിവരുടെയൊക്കെ ജീവിതത്തിലുണ്ടാകുന്ന വിഷമതകള്‍ക്കും അയാള്‍ അറിഞ്ഞോ അറിയാതെയോ കാരണക്കാരനോ സാക്ഷിയോ ആണ്. കഷ്ടതയനുഭവിക്കുന്ന സഹജീവികള്‍ക്കുനേരെ സഹാനുഭൂതിയുണ്ടെങ്കിലും മടികൊണ്ടോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ ആരെയും സഹായിക്കാന്‍ അയാള്‍ക്കാകുന്നില്ല.

          നോവൽ മുമ്പോട്ട് പോകുന്തോറും തന്റെ ജീവിതം എങ്ങനെയെങ്കിലും ജീവിച്ചു തീർത്താൽ മതി എന്ന സമൂഹത്തിലെ വളരെ ആളുകൾക്കുള്ള ചിന്ത തന്നെയാണ് അയാൾക്കും ഉള്ളത്. തന്റെ ജോലി വിരസമാണെങ്കിലും മാസാമാസം കിട്ടുന്ന ശമ്പളം അയാളെ അതിലേക്ക് പിടിച്ചുനിർത്തുന്നു. എന്നാൽ പോകെപ്പോകെ അയാൾക്ക് അതിലുള്ള വിരസത കൂടി വരികയും ആ ജോലി എങ്ങനെയെങ്കിലും നിർത്തിയാൽ മതി എന്ന രീതിയുമായി മാറുന്നു. പക്ഷേ അയാളുടെ സ്വതവേയുള്ള മടി അത് ജോലി തരുന്നയാളോട് പറയാൻ അനുവദിക്കുന്നില്ല.

          സമൂഹത്തിൽ എന്നും ഉള്ളതുപോലെ തന്നെ താൻ രക്ഷപ്പെട്ടില്ലെങ്കിലും ബാക്കിയുള്ളവരെ രക്ഷപ്പെടാൻ അനുവദിക്കരുത് എന്ന ചിന്താഗതി തന്നെയാണ് ഈ നോവലിലും സ്വതവേ നമുക്ക് കാണാൻ കഴിയുന്നത്. തങ്ങൾക്ക് ശല്യം ഒന്നും ഉണ്ടാക്കിയില്ലെങ്കിൽ പോലും മറ്റൊരാൾ തുടങ്ങിയ ഒരു സംരംഭം നിർത്തലാക്കുവാൻ അയാൾ ഉൾപ്പെടെയുള്ള ആ നാട്ടുകാർ കാണിച്ച ഉത്സാഹം ഒന്ന് കാണേണ്ടത് തന്നെയാണ്.നോവലിൽ ഉടനീളം കാണാൻ സാധിക്കുന്ന മറ്റൊരു കാര്യം അയാളും ക്ലാരയും ജയകൃഷ്ണനും എല്ലാം ഒരു സമയത്ത് അല്ലെങ്കിൽ മറ്റൊരു സമയത്ത് ഇപ്പോഴുള്ള അസ്ഥിരത നിറഞ്ഞ; അല്ലെങ്കിൽ അസ്ഥിരമായേക്കാവുന്ന ജീവിതം സ്ഥിരതയുള്ളതാക്കാൻ ആഗ്രഹിക്കുന്നുണ്ട് എന്നതാണ്. അതിനായി അവർ ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ടോ എന്നത് സംശയം ഉള്ളതാണെങ്കിൽ പോലും.

          കേരളത്തിൽ തൂവാനത്തുമ്പികൾ സിനിമ കാണാത്തവർ വളരെ കുറച്ചേ ഉണ്ടാവുകയുള്ളൂ. പക്ഷേ അതിനാധാരമായ ഉദകപ്പോള വായിക്കാത്തവർ അതിലും അധികമായിരിക്കും. ഈ പുസ്തകത്തിൽ നിന്നാണ് പത്മരാജൻ തൂവാനത്തുമ്പികൾ എന്ന സിനിമ ഉണ്ടാക്കിയത് എന്നത് അൽഭുതവാഹമായ ഒരറിവാണ്.


Comments

Post a Comment

Popular posts from this blog

വായനക്കാരൻ്റെ നിരീക്ഷണം : വിലായത്ത് ബുദ്ധ - ജി ആർ ഇന്ദുഗോപൻ

       ഒരു പുസ്തകം വായിക്കാനായി    തെരഞ്ഞെടുക്കാൻ മനസ്സിനെ കൊളുത്തിവലിക്കുന്ന എന്തെങ്കിലും ഒന്ന് വേണമല്ലോ... വിലായത്ത് ബുദ്ധ വായിക്കുവാനായി തെരഞ്ഞെടുക്കാൻ അങ്ങനെയുള്ള പല കാരണങ്ങളുണ്ടായിരുന്നു. ഏറ്റവും ആദ്യത്തേത് ഇന്ദുഗോപൻ എന്ന എഴുത്തുകാരന്റെ ബഹുമുഖത. പിന്നെ മണ്മറഞ്ഞു പോയ സച്ചി എന്ന പ്രിയ സംവിധായകൻ സിനിമയാക്കാൻ തീരുമാനിച്ച നോവൽ (ഉടനെ റിലീസ് ആകുമെന്ന് പ്രതീക്ഷിക്കുന്നു). കൂടെ "വിലായത്ത് ബുദ്ധ" എന്ന പേരും... തെരഞ്ഞെടുപ്പ് ഒട്ടും മോശമായില്ല എന്ന് തന്നെയാണ് പുസ്തകം വായിച്ചു തീർന്നപ്പോഴും തോന്നിയത്.            പുസ്തകത്തിലേക്ക് വരുമ്പോൾ ആദ്യം എല്ലാവർക്കും എന്നപോലെ എനിക്കുമുണ്ടായ സംശയം എന്താണ് "വിലായത്ത് ബുദ്ധ" എന്നത് തന്നെയാണ്. വിലായത്ത് ബുദ്ധ എന്ന വാക്കിന്റെ അർത്ഥം "വിദേശത്തേക്ക് സഞ്ചരിക്കുന്ന ബുദ്ധൻ " എന്നതാണെങ്കിലും ചന്ദന കച്ചവടക്കാർക്കിടയിൽ അത് ഏറ്റവും ഉയർന്ന മൂല്യമുള്ള ചന്ദനത്തിന്റെ തടിയാണ്. അപൂർവങ്ങളിൽ അപൂർവമായി മാത്രം ലഭിക്കുന്ന ,   വിദേശരാജ്യങ്ങളിൽ ബുദ്ധവിഗ്രഹങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചന്ദനത്തടി. പ്രസ്തുത ഇ...

വായനക്കാരൻ്റെ നിരീക്ഷണം: കാണുന്നതല്ല കാഴ്ചകൾ - യൂ കെ കുമാരൻ

                തക്ഷൻകുന്ന് സ്വരൂപം എന്ന പുസ്തകം വായിച്ചതിനു  ശേഷം കയ്യിൽ കിട്ടുന്ന യു കെ കുമാരന്റെ  അടുത്ത പുസ്തകമാണ് "കാണുന്നതല്ല കാഴ്ചകൾ". ആദ്യത്തെതുപോലെ ബൃഹത്തായ ഒരു നോവലല്ലെങ്കിലും, വളരെ മനോഹരമായി എഴുതിയ  ഒരു കുഞ്ഞു കൃതിയാണ് കാണുന്നതല്ല കാഴ്ചകൾ .      ട്രെയിനിലെ പുസ്തകവില്പനക്കാരനായ നന്ദൻ ആണ് ഇതിലെ പ്രധാന കഥാപാത്രം. സാധാരണ നാം കാണുന്ന പുസ്തക കച്ചവടക്കാരിൽ നിന്നും വളരെ വ്യത്യസ്തനാണ് ഇദ്ദേഹം. ഒരു പുസ്തകം വിറ്റുപോകുമ്പോൾ അദ്ദേഹത്തിന് വിഷമമാണ് ഉണ്ടാകുന്നത്. അത്രമാത്രം ആത്മബന്ധം പുസ്തകങ്ങളുമായി സ്ഥാപിച്ചിരുന്ന ഒരു കച്ചവടക്കാരനാണ് നന്ദൻ... അതുകൂടാതെ കൈയിലുള്ള ഏതാണ്ട് എല്ലാ പുസ്തകങ്ങളും അദ്ദേഹം ഗഹനമായിത്തന്നെ വായിച്ചിട്ടുമുണ്ട്. ട്രെയിനിലെ ഓരോ ബോഗിയിലും ഉള്ള ഓരോ ആൾക്കാരെയും നോക്കുമ്പോൾ അവർക്ക് പുസ്തകം വേണമോ ഇല്ലയോ എന്ന് ഈ കച്ചവടക്കാരന് മനസ്സിലാക്കാൻ സാധിക്കും. അങ്ങനെയുള്ളവരുടെ അടുത്ത് മാത്രമേ നന്ദൻ പുസ്തകങ്ങൾ നിരത്തുകയുള്ളൂ. പുസ്തകങ്ങൾ ഇഷ്ടപ്പെടുന്നവരെ കണ്ടു പിടിക്കുന്നതിൽ അയാൾക്കിതുവരെ തെറ്റുപറ്റിയിട്ടില്ല. നന്ദന്...

വായനക്കാരന്റെ നിരീക്ഷണം: അദൃശ്യ മുറിവുകൾ - വിഷ്ണുലാൽ സുധ

  അപസർപ്പക നോവലുകൾ ഇഷ്ടപ്പെടുന്നവർക്ക് തെരഞ്ഞെടുക്കാൻ പറ്റിയ പുത്തൻ തലമുറയിലെ മികച്ച ഒരു പുസ്തകമാണ് വിഷ്ണുലാൽ സുധ എഴുതിയ “അദൃശ്യ മുറിവുകൾ”. വായനയുടെ ഭ്രമാത്മകതയെ പരമാവധി ഉപയോഗിച്ച് എഴുതപ്പെട്ടിട്ടുള്ള ഒന്നാണ് ഈ പുസ്തകം എന്നാണ് വായിച്ചപ്പോൾ എനിക്ക് തോന്നിയത്.    പുസ്തകത്തിലേക്ക് വന്നാൽ ഇടുക്കി ജില്ലയിലെ പുലിയന്മല എന്ന ഗ്രാമത്തിൽ അടിക്കടി ഉണ്ടാകുന്ന, ഏതാണ്ട് സമാന രീതിയിലുള്ള ആത്മഹത്യകളെയും, അത് അന്വേഷിക്കാൻ വന്ന നന്ദകുമാർ എന്ന പോലീസ് ഓഫീസറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണവുമാണ് ഇതിന്റെ ഉള്ളടക്കം. പലകാരണങ്ങളാൽ ഇവ ആത്മഹത്യകൾ അല്ല എന്ന് ഉറച്ചു വിശ്വസിച്ച നന്ദകുമാറിനും സംഘത്തിനും അങ്ങനെ വിശ്വസിക്കുന്നതിന് ഏറ്റവും ഉപോൽബലകമായ ഘടകം മിക്കവാറും എല്ലാ ആത്മഹത്യകളും നടന്ന വീടുകളിൽ ഉണ്ടായിരുന്ന ഒരു ഒറ്റക്കയ്യന്റെയും കൂടെയുള്ള ഒരു നായയുടെയും സാന്നിധ്യമായിരുന്നു. അതിന്റെ ഉള്ളറകൾ തേടി സഞ്ചരിച്ച നന്ദകുമാറിനും തന്റെ ഏറ്റവും അടുത്ത വിശ്വസ്തനായ മുരളി എന്ന പോലീസുകാരനും ഇടുക്കിയിൽ നിന്ന് ഇങ്ങ് തിരുവിതാംകൂർ വരെയും, ആസാമിലെ മയോങ് എന്ന ദുർമന്ത്രവാദത്തിന്റെ ആസ്ഥാനം എന്നറിയപ്പെടുന്ന ഗ്രാമം...