Skip to main content

Posts

Showing posts from October, 2024

വായനക്കാരന്റെ നിരീക്ഷണം ശരീരശാസ്ത്രം - ബെന്യാമിൻ

             വായനയിൽ നിന്ന് ചെറിയ ഒരു ഇടവേള വന്നതിനുശേഷം പല പുസ്തകങ്ങളും വായിക്കാൻ നോക്കിയെങ്കിലും അതൊന്നും പൂർത്തിയാവാതെ പാതിയിൽ നിലച്ചുപോയിരുന്നു. അതിനുശേഷം ലൈബ്രറിയിൽ പരതിയപ്പൊഴാണ് ഇതുവരെയുള്ള എന്റെ വായനയിൽ ഏറ്റവും സേഫ് ഓപ്ഷനായ ബെന്യാമിന്റെ ഒരു പുസ്തകം പതിവില്ലാതെ റാക്കിൽ ഇരിക്കുന്നത് കണ്ടത്. മടിക്കാതെ അതെടുത്തു. അതാണ് "ശരീരശാസ്ത്രം"  ഇത്തവണയും ബെന്യാമിന്റെ പുസ്തകം എന്നെ ഒട്ടും നിരാശപ്പെടുത്തിയില്ലെന്ന് മാത്രമല്ല ബെന്യാമിന്റെ പതിവ് ശൈലിയിൽ നിന്നും വ്യത്യസ്തമായ ഒരു രീതിയാണ് ഈ പുസ്തകത്തിൽ ഉണ്ടായിരുന്നത് എന്നാണ് എനിക്ക് തോന്നിയത്.        ഞാൻ ഇതുവരെ വായിച്ച ബെന്യാമിന്റെ നോവലുകൾ   പരിശോധിച്ചപ്പോൾ അവയിൽ എല്ലാം മിക്കവാറും ഒരാളുടെ പോയിന്റ് ഓഫ് വ്യൂവിൽ നിന്നായിരുന്നു  അവ എഴുതിയിരുന്നത്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി പല സുഹൃത്തുക്കളുടെ പോയിന്റ് ഓഫ് വ്യൂ  ആണ് ഈ നോവലിൽ ഉള്ളത് എന്ന് മനസ്സിലാക്കാം.  അതിനാൽ തന്നെ എല്ലാ കഥാപാത്രങ്ങളുടെയും രീതികളും സ്വഭാവ സവിശേഷതകളും  വ്യക്തമായി തന്നെ മനസ്സിലാക്കാൻ...