Skip to main content

Posts

Showing posts from 2026

വായനക്കാരന്റെ നിരീക്ഷണം: കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ - ടി ഡി രാമകൃഷ്ണൻ

     ഫ്രാൻസിസ് ഇട്ടിക്കോര എന്ന പുസ്തകത്തിന്  രണ്ടാം ഭാഗം ഇറങ്ങുന്നു എന്ന ഡിസി ബുക്സിന്റെ പരസ്യം  കണ്ടപ്പോൾ തന്നെ ഒരു കോപ്പി കരസ്ഥമാക്കണം എന്ന് ഉറപ്പിച്ചിരുന്നു.  ആ പുസ്തകം അത്രയേറെ മനസ്സിനെ സ്വാധീനിച്ചിരുന്നു. പോരാഞ്ഞ്  സുഗന്ധി എന്ന ആണ്ടാൾ ദേവനായകി, ആൽഫ, എന്നീ പുസ്തകങ്ങളുടെ കൂടെ കർത്താവായ ടി ഡി രാമകൃഷ്ണന്റെ എഴുത്ത് അത്രയേറെ പ്രിയപ്പെട്ടതാണ്.  ഞാൻ വായിച്ച മറ്റ് പുസ്തകങ്ങളെക്കാൾ വയലൻസിന് അത്രയേറെ പ്രാധാന്യം കൊടുക്കുന്ന എഴുത്ത് രീതിയാണ് ടി ഡി യുടേത്, പക്ഷെ വായനക്കാരനെ പിടിച്ചിരുതുന്നതും.    ഇത്രയൊക്കെ മനസിലിട്ടുകൊണ്ട് വായിച്ചതുകൊണ്ടാവണം കോരപ്പാപ്പൻ എന്ന ഇട്ടിക്കോര പുനർജനിച്ചത് എനിക്കൊരു ശരാശരി അനുഭവം മാത്രമായത്. ടിഡിയുടെ ലെഗസിയെ പുസ്തകം സാധൂകരിച്ചില്ല എന്നുവേണം കണക്കാക്കാൻ.  അമാനുഷികനായ കോരപ്പാപ്പൻ എവിടെയും എങ്ങനെയും പ്രത്യക്ഷപ്പെടുന്നത് കാരണം വായനക്കാരനിൽ ഒരു ഉദ്വേഗം ഉണ്ടാകുന്നില്ല.  പുസ്തകത്തിന്റെ  ഓരോ ഭാഗത്തും ഓരോ പ്രശ്നങ്ങളും ഉണ്ടാകുമ്പോൾ അവിടെ കോരപ്പാപ്പൻ പ്രത്യക്ഷപ്പെടുന്നു, പ്രശ്നം തീർക്കുന്നു. അതുകൊണ്ടുതന്നെ എന്തിനുവേ...

വായനക്കാരന്റെ നിരീക്ഷണം : വ്യാജ സഖ്യങ്ങൾ - മനു എസ് പിള്ള

     ദന്തസിംഹാസനത്തിനുശേഷം മനുവിന്റെ എഴുത്തിനെയും പ്രസന്ന കെ വർമ്മയുടെ വിവർത്തനത്തെയും എഴുത്തിനാസ്പദമായ വിഷയത്തെയും ഒരുപോലെ ഇഷ്ടപ്പെട്ട് വാങ്ങിയ  പുസ്തകമാണ് വ്യാജ സഖ്യങ്ങൾ.    ഇന്ത്യ ബ്രിട്ടീഷുകാരുടെ കോളനിവാഴ്ചയിലായതിനുശേഷം അവരുമായുള്ള സഖ്യം എങ്ങനെയാകണം എന്നാലോചിച്ചു കുഴങ്ങുന്ന അന്നത്തെ നാട്ടു രാജാക്കന്മാരെക്കുറിച്ചാണ് ലേഖകൻ നമ്മോട് പറയാൻ ശ്രമിക്കുന്നത്. പ്രധാനമായും രാജാ രവിവർമ്മയുടെ കാലഘട്ടത്തിൽ ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾ ഭരിച്ച രാജാക്കന്മാരുടെ ഭരണരീതിയും അവർ സ്വന്തം അധികാരം വിട്ടുപോകാതിരിക്കാനും എന്നാൽ ബ്രിട്ടീഷുകാരെ ശത്രുവാക്കാതിരിക്കാനും വേണ്ടി എന്തൊക്കെയാണ് ചെയ്തത് എന്നുമാണ് പുസ്തകത്തിൽ ഉള്ളത്.  നാട്ടുരാജ്യങ്ങളിലെ രാജാക്കന്മാരെ പറ്റി നാം ആദ്യം ഓർക്കുമ്പോൾ ഒന്നുകിൽ അവർ അധികാരത്തിന്റെ ഉത്തുംഗ ശൃംഗങ്ങളിൽ മഥിക്കുന്നവരോ അല്ലെങ്കിൽ നാടിനെ കാക്കുന്ന ഉത്തമ മാതൃകകളോ  ആയാണ് പൊതുവെ കണക്കാക്കുന്നത്. എന്നാൽ അവർ നേരിട്ട ആശയക്കുഴപ്പങ്ങൾ ചില്ലറയൊന്നുമല്ല. ഇതേ ആശയക്കുഴപ്പം ബ്രിട്ടീഷുകാരും നേരിട്ടിരുന്നു എന്നതാണ്  രസകരമായ മറ്റൊരു കാര്യം. ഇന്ത്യയിലെ ഓരോ നാ...

വായനക്കാരന്റെ നിരീക്ഷണം :കമ്പിളികണ്ടത്തെ കൽഭരണികൾ - ബാബു അബ്രഹാം

     ഏതാണ്ട് ഒരു വർഷം മുമ്പ് ഫേസ്ബുക്കിൽ ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നത് മുതലാണ്  ബാബു അബ്രഹാം എന്ന എഴുത്തുകാരനെയും  "കമ്പിളി കണ്ടത്തെ കൽഭരണികൾ" എന്ന പുസ്തകത്തെയും ശ്രദ്ധിക്കുന്നത്.  പിന്നീട് വായനയുമായി ബന്ധപ്പെട്ട കണ്ട ഏതാണ്ട് എല്ലാ സോഷ്യൽ മീഡിയ പോസ്റ്റുകളിലും ഈ പുസ്തകത്തിന്റെ പേര് കാണാൻ തുടങ്ങി. പുസ്തക വായനയേക്കാൾ സോഷ്യൽ മീഡിയയിൽ സമയം ചിലവഴിക്കുന്ന ഞാൻ സോഷ്യൽ മീഡിയ പോസ്റ്റുകൾ മാത്രം കണ്ട് ഈ പുസ്തകം വാങ്ങി. കമ്പിളി കണ്ടത്തെ കൽഭരണികളിലെ വീഞ്ഞ് ആവോളം  നുകർന്നു. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ അനുഭവങ്ങളുടെ കനം കൂടുന്തോറും കൂടുതൽ ഹൃദയമാക്കുന്ന ഒരു പുസ്തകം.