Skip to main content

Posts

Showing posts from December, 2024

വായനക്കാരൻ്റെ നിരീക്ഷണം : നാലഞ്ചു ചെറുപ്പക്കാർ - ജി.ആർ.ഇന്ദുഗോപൻ

ഇന്ദുഗോപന്റെ മുത ല ലായനി എന്ന നോവല്‍ വായിച്ചതിനുശേഷം അടുത്ത പുസ്തകം ഏതാവണം എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഒരു സഹപ്രവർത്തകൻ വഴി ഇന്ദുഗോപന്റെ തന്നെ “ നാലഞ്ചു ചെറുപ്പക്കാർ ” എന്ന പുസ്തകത്തെ കുറിച്ച് അറിയുന്നത്. ഉടനെ തന്നെ സിനിമയാകാൻ പോകുന്ന പുസ്തകമാണ ത്    എന്നതുകൊണ്ട് ആ പുസ്തകം വായിക്കാൻ ഒരാവേശം തോന്നി, വാങ്ങി, വായിച്ചു. വായിച്ചു കഴിഞ്ഞപ്പോൾ   ഇതൊരു അസ്സൽ സിനിമാറ്റിക് നോവലായി തന്നെയാണ് തോന്നിയത്. എന്തുകൊണ്ടും നല്ല ഒരു സിനിമയാക്കാൻ പറ്റുന്ന, ത്രില്ലര്‍ സ്വഭാവമുള്ള , അടുത്ത നിമിഷം എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ സാധിക്കാത്തതരം ആഖ്യാന ശൈലിയാണ് നോവലിസ്റ്റ് സ്വീകരിച്ചിരിക്കുന്നത്. ഈ പുസ്തകം വായിച്ചപ്പോൾ ഇഷ്ടമായ, എന്നാല്‍ തെല്ലൊന്നത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം മുതലലായനിയും ‌നാലഞ്ചു ചെറുപ്പക്കാരും 2 വിഭിന്ന തലങ്ങളില്‍ നില്‍ക്കുന്ന പുസ്തകങ്ങളാണ് എന്നതാണ്. ആഖ്യാനശൈലിയാകട്ടെ, കഥാപാത്ര നിർമ്മിതിയാകട്ടെ രണ്ടും ഒരാളുടെ സൃഷ്ടിയാണെന്ന് മനസിലാക്കാനാവാത്തവിധമാണ്. പുസ്തകത്തിലേക്ക് വന്നാല്‍ കൊല്ലം കടപ്പുറത്തെ ഒരു വിവാഹത്തിന് മുന്‍കൂറായെടുത്ത സ്വര്‍ണം കല്യാണത്തലേന്ന് വസൂലാക്കാന്‍ വേണ്ടി...

വായനക്കാരന്റെ നിരീക്ഷണം മുതലലായാനി :100% മുതല - ജി.ആർ.ഇന്ദുഗോപൻ

   കേരളത്തിന്റെ തെക്കു ഭാഗത്തുള്ള ഒരു ഗ്രാമത്തിൽ കാട്ടുകൊള്ളക്കാരിൽ നിന്നും രക്ഷനേടാനായി സർക്കാർ തുടങ്ങിയ ചീങ്കണ്ണി ഫാമിൽ കൊണ്ടിട്ട മുതലകൾ പെരുകി ആ നാട്ടുകാർക്ക് തന്നെ ഭീഷണിയാകുകയും,   അവരെത്തന്നെ പിടിച്ചു തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ,   പ്രസ്തുത ഫാമിൽ വിദേശത്തുനിന്നും മുതലകളുടെ കണക്കെടുപ്പിനും   അവിടുത്തെ ജനങ്ങളുടെ   മുതലകൾ മൂലമുള്ള അപകടങ്ങൾക്ക് പരിഹാരം കാണാനുമായി ജീവിതത്തിന്റെ അർത്ഥത്തെ തേടിക്കൊണ്ടിരിക്കുന്ന , തന്റെ ജീവിതം കൊണ്ട് ആർക്ക് എന്തു ഗുണം എന്ന് വിചാരിക്കുന്ന രഘുവരൻ എന്ന മുതല ശാസ്ത്രജ്ഞൻ    വരുന്നതു മുതലാണ്   ജി ആ ർ ഇന്ദുഗോപൻ എഴുതിയ “ മുതലലായാനി - 100% മുതല ” എന്ന നോവൽ ആരംഭിക്കുന്നത്.   പുസ്തകത്തിന്റെ തലക്കെട്ട ു പോലെത്തന്നെ 100% മുതലയാണ് ഈ പുസ്തകത്തിൽ. ഇതിലെ കഥാപാത്രങ്ങളുടെ ജീവിതഗതി തീരുമാനിക്കുന്ന ഇടങ്ങളിലെല്ലാം മുതല ഉണ്ടാകും അല്ലെങ്കിൽ മുതലകളെപ്പോലെ പ്രവർത്തിക്കുന്ന , മുതലകളെപ്പോലെ ചിന്തിക്കുന്ന അല്ലെങ്കിൽ മുതലകളുമായി സാമ്യം തോന്നുന്ന എന്തെങ്കിലും ആ പരിസരത്തുനിന്ന്   വായനക്കാർക്ക് ലഭിക്കും . ...