Skip to main content

Posts

Showing posts from March, 2025

വായനക്കാരന്റെ നിരീക്ഷണം: പൊനം - കെ എൻ പ്രശാന്ത്

   വായന ശീലമാക്കിയ വളരെയധികം സുഹൃത്തുക്കളുടെ ലിസ്റ്റിൽ കണ്ട പുസ്തകമായതുകൊണ്ടും, അതിന്റെ കവർ ഡിസൈൻ വളരെ ആകർഷിച്ചതു കൊണ്ടും  വായിച്ച പുസ്തകമാണ് കെ എൻ പ്രശാന്ത് എഴുതിയ "പൊനം"    പൊനം എന്താണ് എന്നത് തന്നെയാണ് ആദ്യം മനസ്സിലാക്കേണ്ടിയിരുന്നത്. വയനാട്ടിലെ ഗോത്രവർഗ്ഗക്കാരുടെ  തനതു കൃഷി രീതിയാണ് പുനംകൃഷി. സംസാരഭാഷയിൽ അത് പൊനം ആയി മാറുന്നതാണ്. കാട് വെട്ടിതെളിച്ച് ചുട്ടെരിച്ച് കൃഷി ചെയ്യുന്ന രീതിയാണിത്.    കർണാടകയോട് ചേർന്ന് കിടക്കുന്ന വയനാടൻ കാടുകളിലെ പകകളുടെയും പ്രതികാരങ്ങളുടെയും രതികളുടെയും കഥയാണ് പൊനം എന്ന നോവലിൽ. സ്വാതന്ത്ര്യസമരത്തിനു മുമ്പുള്ള  കാലഘട്ടം തൊട്ട് "ഗ്യാങ്സ് ഓഫ് വസേപുർ" എന്ന സിനിമയൊക്കെ ഇറങ്ങുന്നത്  വരെയുള്ള  കാലഘട്ടങ്ങളിലെ കരിമ്പുനം ഭരിച്ചതും, ഭരിച്ചവരുടെ  അടിമയായി ജീവിച്ചവരുമൊക്കെയാണ്  ഇതിലെ പ്രധാന കഥാപാത്രങ്ങൾ.    കരിമ്പുനത്തെ ജീവിതങ്ങൾ സിനിമയാക്കാൻ വരുന്ന  ആഖ്യാതാവും അയാളുടെ സഹായിയായ കരിയനും കരിമ്പുനത്തെ ചോര മണമുള്ള കഥകൾ ചികഞ്ഞെടുക്കുകയാണ്. കഥയിൽ വരുന്ന എല്ലാ വ്യക്തികൾക്കും പറയാൻ ഒരു മുൻകാല കഥയുണ്...

കുഞ്ഞേടത്തി

  " എങ്ങനെയുണ്ട് ഇപ്പോൾ രണ്ടുപേരും സുഖമായിരിക്കുന്നോ ?" ഓപ്പോളുടെ അമ്മയാണ് ചോദിച്ചത്.   " ആ കുഴപ്പമൊന്നുമില്ല ഏടത്തി... " " പാലൊക്കെ നന്നായി കുടിക്കുന്നുണ്ടല്ലോ അല്ലേ... "   " ആദ്യം ഇവൾക്ക് ഒരു മടിയൊക്കെ ഉണ്ടായിരുന്നു , ഇപ്പോൾ അതൊക്കെ മാറി... " ഉണ്ണിയുടെ അമ്മ തൊട്ടടുത്ത് കിടക്കുന്ന അവന്റെ കുഞ്ഞനിയത്തിയുടെ തലയും തടവികൊണ്ട് പറഞ്ഞു.   " നിനക്ക് ശുശ്രൂഷയ്ക്കുള്ള സാധനങ്ങളൊക്കെ കൊണ്ടുവന്നിട്ടുണ്ട്..."   ഉണ്ണിയുടെ അമ്മ പുഞ്ചിരിച്ചു. ഉണ്ണിയുടെ അച്ഛൻ ശുശ്രൂഷയ്ക്കായി കൊണ്ടുവന്ന സാധനങ്ങൾ എല്ലാം എടുത്തു വച്ചു "മോളെവിടെ ഏടത്തീ " " വേറെ എവിടെ പോകാൻ ? ഉണ്ണിയെ ഉണർത്താൻ പോയിട്ടുണ്ട്..."     " കുഞ്ഞേടത്തിയെ തന്നെയല്ലോ ഉണ്ണിക്കെന്നെന്നും ഏറെ ഇഷ്ടം..." " അല്ല എനിക്കിഷ്ടം അമ്മായിയെയാ..." " നിനക്കപ്പോ ഇപ്പോളും എന്നെ ഇഷ്ടല്ല അല്ലേടാ... " ഉണ്ണിക്ക് അപ്പോഴാണ് സ്വബോധം വന്നത്. എണീറ്റപ്പോൾ മുന്നിൽ ഓപ്പോൾ.!!! ഓപ്പോളേ എന്ന് വിളിച്ച് ചാടി എണീറ്റ ഉണ്ണി ഓടിച്ചെന്ന് ഓപ്പോളെ കെട്ടിപ്പിടിക്കു...