ഞാൻ മുൻപ് വായിക്കാത്ത എഴുത്തുകാരുടെ കൃതികൾ വായിക്കുമ്പോൾ അതിന്റെ ഇതിവൃത്തം എന്താണ് എന്ന് മനസ്സിലാക്കുന്നതിനൊപ്പം അവരുടെ എഴുത്തിന്റെ രീതി എങ്ങനെയാണെന്നും കൂടി ചിന്തിക്കാറുണ്ട്. വീണ്ടും ഒരു പുസ്തകം എടുക്കുമ്പോൾ നാം ശ്രദ്ധിക്കുന്ന എഴുത്തുകാരുടെ പേരുകളുടെ ഇടയിൽ പുതിയ ആളെ കൂടി ഉൾപ്പെടുത്താനുള്ള സ്ഥലം ഉണ്ടോ എന്നാണ് അതിൽ കൂടി പ്രധാനമായും ഉദ്ദേശിക്കുന്നത്. കാക്കനാടന്റെ രണ്ടാം പിറവി എന്ന പുസ്തകം വായിക്കുമ്പോഴും അതുതന്നെയായിരുന്നു എന്റെ മനസ്സിൽ. രണ്ടാം പിറവി, വീണ്ടും ഒരു ദുരന്തം എന്നീ രണ്ടു ചെറു നോവലുകൾ ഉൾപ്പെട്ടതാണ് ഈ പുസ്തകം. രണ്ട് നോവലുകളും വ്യത്യസ്ത ഭാവങ്ങളിലുള്ള വളരെ മികച്ച സൃഷ്ടികളായിട്ടാണ് എനിക്ക് തോന്നിയത്. പുസ്തകത്തിലെ ഒന്നാമത്തെ നോവലായ രണ്ടാം പിറവിയിൽ ആട്ടക്കളത്തിൽ അവറാച്ചൻ, കുഞ്ചു കുറുപ്പ് എന്നീ രണ്ടു പ്രബല വ്യക്തിത്വങ്ങളുടെ കഥയാണ് പറയുന്നത്. ഏതാണ്ട് കേരളത്തിലെ മധ്യഭാഗത്തെ മലഞ്ചെരുവുകളിൽ താമസിച്ചിരുന്ന ഒരു ഗ്രാമത്തിലെ രണ്ടു പ്രാധാനികൾ എന്ന് പറയാം. നോവലി...