Skip to main content

Posts

Showing posts from 2025

വായനക്കാരന്റെ നിരീക്ഷണം: പട്ടുനൂൽപ്പുഴു - എസ് ഹരീഷ്

    ഒരു പ്രത്യേക കാര്യമോ, കാര്യങ്ങളോ പറഞ്ഞുപോകാത്ത, വായിച്ചു തീരുമ്പോൾ ഏതെങ്കിലും പ്രത്യേക ലക്ഷ്യത്തിൽ എത്തിച്ചേരാനില്ലാത്ത ഒരു പുസ്തകമാണ് പട്ടുനൂൽപ്പുഴു.  പുസ്തകം മോശമാണെന്നോ ആസ്വാദ്യകരമല്ലെന്നോ അല്ല ഇതിന്റെ അർഥം. ചില പുസ്തകങ്ങളുടെ അവസാനം പ്രധാന കഥാപാത്രം എന്തെങ്കിലും ലക്ഷ്യത്തിൽ എത്തിച്ചേരും, അല്ലെങ്കിൽ എത്തിച്ചേരുന്നതിൽ പരാജയപ്പെടും. സംഭവത്തിന് പ്രാധാന്യമുള്ള പുസ്തകമാണ് എങ്കിൽ ചിലപ്പോൾ സംഭവം നടക്കുന്നു, ചിലപ്പോൾ നടക്കില്ല. പക്ഷേ അങ്ങനെ ഒരു പ്രത്യേക സംഭവത്തിനോ കഥാപാത്രത്തിന്റെ ജയ പരാജയങ്ങൾക്കോ പ്രാധാന്യം കൊടുക്കുന്നതല്ല ഈ പുസ്തകം. അത് കുറച്ചു വ്യക്തികളുടെ കുറച്ചു കാലയളവിലുള്ള ജീവിതത്തെ പകർത്തി വയ്ക്കുന്ന ഒന്നാണ്.  ഞാൻ വായിക്കുന്ന ഹരീഷിന്റെ ആദ്യത്തെ പുസ്തകമാണ് ഇത്.    പുസ്തകത്തിലേക്ക് വന്നാൽ സാംസ എന്ന പേരുകൊണ്ട് മാത്രം വ്യത്യസ്തനായ കുട്ടിയും, അവന്റെ അമ്മ ആനിയും അച്ഛൻ വിജയനുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. സാംസ പുറമെ ഒരു സാധാരണ കുട്ടിയാണെങ്കിലും ഉള്ളിൽ അവന്റെ ലോകം മറ്റൊന്നാണ്.  പലതരം സങ്കൽപ്പങ്ങളാൽ സമ്പന്നമാണ്. അതിലവൻ അവൻ ജനിക്കുന്നതിനു മുൻപ് മരിച്ച പെൺ...

വായനക്കാരൻ്റെ നിരീക്ഷണം: ആത്രേയകം - ആർ രാജശ്രീ

  പുരാണ കഥകളുടെ പലതരത്തിലുള്ള ആഖ്യാനങ്ങൾ അടങ്ങുന്ന പുസ്തകങ്ങളോട് പണ്ടേ ഒരു ആസക്തിയുള്ള വായനക്കാരനാണ് ഞാൻ. പ്രിയപ്പെട്ട എംടി യുടെ രണ്ടാമൂഴം , ആനന്ദ് നീലകണ്ഠൻ്റെ വാനരൻ , അമിഷിന്റെ ശിവത്രയം , രാമചന്ദ്ര പരമ്പര ,  പി കെ ബാലകൃഷ്ണന്റെ ഇനി ഞാൻ ഉറങ്ങട്ടെ എന്നിവയൊക്കെ വളരെ മികച്ച വായനാനുഭവം തന്നവയാണ്. അതിനൊപ്പം തന്നെ ചേർത്ത് നിർത്താവുന്ന മറ്റൊരു പുസ്തകമാണ് ആർ രാജശ്രീയുടെ ആത്രേയകം.   പാഞ്ചാല രാജാവിന്റെ മൂത്ത സന്തതിയായ നിരമിത്ര കുമാരന്റെ അഥവാ നിരമിത്ര കുമാരി എന്ന അനാഥ യുവത്വത്തിന്റെ കണ്ണിൽ കൂടി കണ്ട മഹാഭാരത കഥയുടെ മികച്ചൊരു ആഖ്യാനമാണ് ആത്രേയകം.                  ഇതിഹാസങ്ങളിലൊരിടത്തും കേട്ടിട്ടില്ലാത്ത , നാഗരികതയ്ക്ക് അപരിചിതമായ, പാഞ്ചാലം , ഹസ്തിനപുരം , മദ്രം , ദശാർണ്ണം എന്നീ രാജ്യങ്ങളുടെ അതിർത്തി പ്രദേശം പങ്കിടുന്ന, രാജദ്രോഹികളും അജ്ഞാതശവങ്ങളും അശരണരും രോഗികളുമെല്ലാം കൊണ്ടുതള്ളപ്പെടുന്ന എന്നും ഔഷധഗന്ധം കുമിയുന്ന ആത്രേയകവും അവിടേക്ക് അഭയംതേടി എത്തിച്ചേരുന്ന നിരമിത്രകുമാരനുമാണ് പുസ്തകത്തിൽ ആഖ്യാതാവിന്റെ വാ...

വായനക്കാരൻ്റെ നിരീക്ഷണം : മൾബെറി എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ - ബെന്യാമിൻ

    ഒരു ബെന്യാമിൻ പുസ്തകം വാങ്ങാനും വായിക്കാനും എനിക്ക് പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും തന്നെ ആവശ്യമില്ല. എന്നിരുന്നാലും ഈ പുസ്തകം   വാങ്ങാൻ അതിന്റെ പുറംചട്ടയും , പേരും കൂടി കാരണമായിട്ടുണ്ട്.   ഡി . സി ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ ബെന്യാമിൻ രചിക്കുന്ന അടുത്ത പുസ്തകം വാങ്ങുമെന്നും മനസ്സിൽ ഉറപ്പിച്ചിട്ടുണ്ട്. സാധാരണ പുസ്തകത്തിന്റെ പ്രസാധകർ ഏതാണെന്ന് ഞാൻ കുറിപ്പുകളിൽ സൂചിപ്പിക്കാറില്ല. എന്നാൽ പുസ്തക പ്രസാധനത്തെയും , അതിന്റെ വിവിധ ഘട്ടങ്ങളെയും , വിശിഷ്യാ അതിലുൾപ്പെട്ടിരിക്കുന്ന ബുദ്ധിമുട്ടുകളെയും, ഒരു കാലത്ത് പ്രസാധന രംഗത്ത് വിപ്ലവം സൃഷ്‌ടിച്ച മൾബറി ബുക്സിനെയുമെല്ലാം പറ്റി മനസ്സിലാക്കിത്തന്ന ഈ പുസ്തകം വായിച്ചു കഴിയുമ്പോൾ എഴുതുന്ന നിരീക്ഷണത്തിൽ പ്രസാധകരെക്കൂടി ഉൾപ്പെടുത്താതെ പോകാൻ പറ്റില്ല .   പുസ്തകത്തിലേക്ക് വന്നാൽ കേരളത്തിലെ പ്രധാനപ്പെട്ട പുസ്തക പ്രസാധകരായിരുന്ന മൾബെറി ബുക്സിന്റെ ഉദയവും അതിന്റെ പിന്നിൽ പ്രവർത്തിച്ച ഷെൽവിയുടെയും ഷെൽവിയുടെ കൂട്ടുകാരിയും പിന്നീട് ജീവിതസഖിയുമായി തീർന്ന ഡെയ്‌സിയുടെയും ജീവിതമാണ് നോവലിന്റെ ഒരു...

വായനക്കാരൻ്റെ നിരീക്ഷണം: കാണുന്നതല്ല കാഴ്ചകൾ - യൂ കെ കുമാരൻ

                തക്ഷൻകുന്ന് സ്വരൂപം എന്ന പുസ്തകം വായിച്ചതിനു  ശേഷം കയ്യിൽ കിട്ടുന്ന യു കെ കുമാരന്റെ  അടുത്ത പുസ്തകമാണ് "കാണുന്നതല്ല കാഴ്ചകൾ". ആദ്യത്തെതുപോലെ ബൃഹത്തായ ഒരു നോവലല്ലെങ്കിലും, വളരെ മനോഹരമായി എഴുതിയ  ഒരു കുഞ്ഞു കൃതിയാണ് കാണുന്നതല്ല കാഴ്ചകൾ .      ട്രെയിനിലെ പുസ്തകവില്പനക്കാരനായ നന്ദൻ ആണ് ഇതിലെ പ്രധാന കഥാപാത്രം. സാധാരണ നാം കാണുന്ന പുസ്തക കച്ചവടക്കാരിൽ നിന്നും വളരെ വ്യത്യസ്തനാണ് ഇദ്ദേഹം. ഒരു പുസ്തകം വിറ്റുപോകുമ്പോൾ അദ്ദേഹത്തിന് വിഷമമാണ് ഉണ്ടാകുന്നത്. അത്രമാത്രം ആത്മബന്ധം പുസ്തകങ്ങളുമായി സ്ഥാപിച്ചിരുന്ന ഒരു കച്ചവടക്കാരനാണ് നന്ദൻ... അതുകൂടാതെ കൈയിലുള്ള ഏതാണ്ട് എല്ലാ പുസ്തകങ്ങളും അദ്ദേഹം ഗഹനമായിത്തന്നെ വായിച്ചിട്ടുമുണ്ട്. ട്രെയിനിലെ ഓരോ ബോഗിയിലും ഉള്ള ഓരോ ആൾക്കാരെയും നോക്കുമ്പോൾ അവർക്ക് പുസ്തകം വേണമോ ഇല്ലയോ എന്ന് ഈ കച്ചവടക്കാരന് മനസ്സിലാക്കാൻ സാധിക്കും. അങ്ങനെയുള്ളവരുടെ അടുത്ത് മാത്രമേ നന്ദൻ പുസ്തകങ്ങൾ നിരത്തുകയുള്ളൂ. പുസ്തകങ്ങൾ ഇഷ്ടപ്പെടുന്നവരെ കണ്ടു പിടിക്കുന്നതിൽ അയാൾക്കിതുവരെ തെറ്റുപറ്റിയിട്ടില്ല. നന്ദന്...

വായനക്കാരന്റെ നിരീക്ഷണം: രണ്ടാം പിറവി - കാക്കനാടൻ

              ഞാൻ മുൻപ് വായിക്കാത്ത എഴുത്തുകാരുടെ കൃതികൾ വായിക്കുമ്പോൾ അതിന്റെ ഇതിവൃത്തം എന്താണ് എന്ന് മനസ്സിലാക്കുന്നതിനൊപ്പം അവരുടെ എഴുത്തിന്റെ രീതി എങ്ങനെയാണെന്നും കൂടി ചിന്തിക്കാറുണ്ട്. വീണ്ടും ഒരു പുസ്തകം എടുക്കുമ്പോൾ നാം ശ്രദ്ധിക്കുന്ന എഴുത്തുകാരുടെ പേരുകളുടെ ഇടയിൽ പുതിയ ആളെ കൂടി ഉൾപ്പെടുത്താനുള്ള സ്ഥലം ഉണ്ടോ  എന്നാണ് അതിൽ കൂടി പ്രധാനമായും  ഉദ്ദേശിക്കുന്നത്. കാക്കനാടന്റെ രണ്ടാം     പിറവി എന്ന പുസ്തകം വായിക്കുമ്പോഴും അതുതന്നെയായിരുന്നു എന്റെ മനസ്സിൽ. രണ്ടാം പിറവി, വീണ്ടും ഒരു ദുരന്തം എന്നീ രണ്ടു ചെറു നോവലുകൾ ഉൾപ്പെട്ടതാണ്  ഈ പുസ്തകം.  രണ്ട് നോവലുകളും വ്യത്യസ്ത ഭാവങ്ങളിലുള്ള വളരെ മികച്ച സൃഷ്ടികളായിട്ടാണ് എനിക്ക് തോന്നിയത്.        പുസ്തകത്തിലെ ഒന്നാമത്തെ നോവലായ രണ്ടാം പിറവിയിൽ  ആട്ടക്കളത്തിൽ അവറാച്ചൻ, കുഞ്ചു കുറുപ്പ് എന്നീ രണ്ടു പ്രബല വ്യക്തിത്വങ്ങളുടെ കഥയാണ് പറയുന്നത്. ഏതാണ്ട് കേരളത്തിലെ മധ്യഭാഗത്തെ മലഞ്ചെരുവുകളിൽ താമസിച്ചിരുന്ന ഒരു ഗ്രാമത്തിലെ രണ്ടു പ്രാധാനികൾ എന്ന് പറയാം. നോവലി...

വായനക്കാരൻ്റെ നിരീക്ഷണം: തക്ഷൻകുന്ന് സ്വരൂപം - യു കെ കുമാരൻ

       വയലാർ അവാർഡ് ലഭിച്ച കൃതി എന്ന നിലയ്ക്കും വ്യത്യസ്തമായ തലക്കെട്ട് ഉള്ള കൃതി എന്ന നിലയ്ക്കും മനസ്സിൽ കയറിപ്പറ്റിയ പുസ്തകമാണ് തക്ഷൻകുന്ന് സ്വരൂപം. യു കെ കുമാരൻ എന്ന എഴുത്തുകാരൻ എന്ന നോവലിസ്റ്റിന്റെ ഞാൻ വായിക്കുന്ന ആദ്യ നോവൽ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ എഴുത്ത് എങ്ങനെയാണ് എന്നറിയാനും  താല്പര്യമുണ്ടായിരുന്നു.       പുസ്തകത്തിലേക്ക് വന്നാൽ സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലം മുതൽ സ്വാതന്ത്ര്യശേഷമുള്ള രണ്ടുമൂന്ന് പതിറ്റാണ്ട് വരെയുള്ള വടക്കേ മലബാറിലെ തക്ഷൻകുന്ന് എന്ന ഗ്രാമത്തിന്റെ കഥയാണ് നോവലിസ്റ്റ് വരച്ചിട്ടിരിക്കുന്നത്. ജാതിവിവേചനവും അയിത്തവുമെല്ലാം ശക്തമായി നിലനിൽക്കുന്ന കാലത്ത് അതിന്റെയെല്ലാം ദൂഷ്യഫലം നന്നായി അനുഭവിച്ചതും എന്നാൽ പിന്നീട് പലവിധ നിമിത്തങ്ങൾ മൂലവും സ്വപ്രയത്നം   മൂലവും ധനപരമായി മികച്ച സ്ഥിതിയിലേക്ക് എത്തപ്പെട്ട   രാമർ എന്നയാളുടെ കണ്ണിലൂടെയാണ് നോവലിസ്റ്റ് തക്ഷൻകുന്നിനെ നോക്കിക്കണ്ടത്. രാമർ വളരുന്നതിനൊപ്പം തക്ഷൻകുന്നും മാറിക്കൊണ്ടിരിക്കുകയായിരുന്നു. അറിഞ്ഞോ അറിയാതെയോ അന്നത്തെ അധികാരമുള്ള നാടുവാഴിയുടെ മ...

വായനക്കാരന്റെ നിരീക്ഷണം: ബീജ ബാങ്കിലെ പെൺകുട്ടി (ജി ആർ ഇന്ദുഗോപൻ )

      എഴുത്തുകാരിൽ ഏറ്റവും കൂടുതൽ വെർസെറ്റയിലായി എനിക്ക് തോന്നിയത് ജി ആർ ഇന്ദുഗോപനെ തന്നെയാണ്. ഓരോ പുസ്തകവും വായനക്കാരൻ വിചാരിക്കാത്ത മേഖലകളിൽ കൂടെയാണ് അദ്ദേഹം സൃഷ്ടിച്ചെടുത്തിരിക്കുന്നത്. അവസാനമായി വായിച്ച ബിജബാങ്കിലെ പെൺകുട്ടി എന്ന പുസ്തകവും മുകളിൽ പറഞ്ഞതിന് അടിവരയിടുന്ന ഒന്നാണ്. പാശം, ബീജ ബാങ്കിലെ പെൺകുട്ടി എന്ന രണ്ടു ചെറു നോവലുകൾ അടങ്ങിയതാണ് ഈ പുസ്തകം.      "പാശം" എന്ന ചെറു നോവലിലേക്ക് വരികയാണെങ്കിൽ, വാളെടുത്തവൻ വാളാൽ എന്ന പഴഞ്ചൊല്ലിന്റെ വികസിത രൂപം ആയിട്ടാണ് വായിച്ചപ്പോൾ തോന്നിയത്. ജീവിതത്തിലേക്ക് മടങ്ങിവരവില്ലാതെ മരണശയ്യയിൽ കിടക്കുന്നവരുടെ വീട്ടിൽ ആ കിടപ്പിന് ഒരു തീരുമാനം ഉണ്ടാക്കാൻ വേണ്ടി പോകുന്ന ചക്രപാണിയുടെ കഥയാണ് പാശം. ഒരുപാട് കാലം വയ്യാതെ കിടന്ന് വീട്ടുകാർക്ക് ഒരു "ഭാര"മാകുമ്പോൾ അവർ തന്നെയാണ് ചക്രപാണിയെ ഈ പണി ഏൽപ്പിച്ചു വരുന്നത്. അതുകൊണ്ടുതന്നെ കാലന്റെ ഒരു പ്രതിരൂപമായിട്ടാണ് നാട്ടുകാർ അയാളെ കാണുന്നത്. ഇങ്ങനെ മരണം സംഭവിക്കുന്നതിന് പിന്നിലെ ശാസ്ത്രം ഒന്നും അയാൾക്ക് അറിഞ്ഞുടെങ്കിലും ഒന്ന് രണ്ട് തവണ തന്റെ സാന്നിധ്യം ഫലം കണ്ടപ്പോൾ അയാളും അതി...

വായനക്കാരന്റെ നിരീക്ഷണം : ഫ്രാൻസിസ് ഇട്ടിക്കോര -ടി.ഡി രാമകൃഷ്ണൻ (പുനർവായന)

                     " കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ" എന്നപേരിൽ ടി . ഡി രാമകൃഷ്ണ ൻ എഴുതിയ ഫ്രാ ൻ സിസ് ഇട്ടിക്കോരയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്നറിഞ്ഞത് മുതൽ   അത് വായിക്കണം എന്നുറപ്പിച്ചിരുന്നു. കാരണം ഫ്രാൻ സിസ് ഇട്ടിക്കോര എന്ന നോവലി ൽ നിന്ന് കിട്ടിയ വായനാ നുഭവം തന്നെയാണ് . ഒരു നോവലില്‍ എന്തെല്ലാമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്ന് ചിന്തിക്കാന്‍ പോലും പറ്റാത്ത വിധത്തിലുള്ള ഹിംസ , രതി , ഗണിതം , ചരിത്രം എന്നിവയെ അത്ഭുതപ്പെടുത്തുന്ന   രീതിയിൽ കോ ർ ത്തിണക്കി , ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന വളരെ പ്രശസ്തരായ വ്യക്തികളെ വളരെ സമർ ത്ഥമായി തന്റെ കഥയുമായി മിശ്രണം ചെയ്ത് , ഇട്ടിക്കോര എന്ന ഒരു കഥാപാത്രത്തെ മാത്രമല്ല ഒരു കുലത്തെയും അവരുടെ ആചാരങ്ങളെയും മൊത്തം സൃഷ്ടിച്ചെടുത്ത നോവലിസ്റ്റിന്റെ കഴിവ് വളരെ പ്രശംസനീയമാണ്.  അതുകൊണ്ടുതന്നെയാണ് എന്റെ വായനയുടെ പ്രാരംഭദശയിൽ വായിച്ച ആ പുസ്തകം രണ്ടാം ഭാഗം ഇറങ്ങുന്നതിന് മുമ്പ് ഒന്നുകൂടി വായിക്കണം എന്ന് തീരുമാനിച്ചത്.   ...