Skip to main content

Posts

Showing posts from 2024

വായനക്കാരൻ്റെ നിരീക്ഷണം : നാലഞ്ചു ചെറുപ്പക്കാർ - ജി.ആർ.ഇന്ദുഗോപൻ

ഇന്ദുഗോപന്റെ മുത ല ലായനി എന്ന നോവല്‍ വായിച്ചതിനുശേഷം അടുത്ത പുസ്തകം ഏതാവണം എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഒരു സഹപ്രവർത്തകൻ വഴി ഇന്ദുഗോപന്റെ തന്നെ “ നാലഞ്ചു ചെറുപ്പക്കാർ ” എന്ന പുസ്തകത്തെ കുറിച്ച് അറിയുന്നത്. ഉടനെ തന്നെ സിനിമയാകാൻ പോകുന്ന പുസ്തകമാണ ത്    എന്നതുകൊണ്ട് ആ പുസ്തകം വായിക്കാൻ ഒരാവേശം തോന്നി, വാങ്ങി, വായിച്ചു. വായിച്ചു കഴിഞ്ഞപ്പോൾ   ഇതൊരു അസ്സൽ സിനിമാറ്റിക് നോവലായി തന്നെയാണ് തോന്നിയത്. എന്തുകൊണ്ടും നല്ല ഒരു സിനിമയാക്കാൻ പറ്റുന്ന, ത്രില്ലര്‍ സ്വഭാവമുള്ള , അടുത്ത നിമിഷം എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ സാധിക്കാത്തതരം ആഖ്യാന ശൈലിയാണ് നോവലിസ്റ്റ് സ്വീകരിച്ചിരിക്കുന്നത്. ഈ പുസ്തകം വായിച്ചപ്പോൾ ഇഷ്ടമായ, എന്നാല്‍ തെല്ലൊന്നത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം മുതലലായനിയും ‌നാലഞ്ചു ചെറുപ്പക്കാരും 2 വിഭിന്ന തലങ്ങളില്‍ നില്‍ക്കുന്ന പുസ്തകങ്ങളാണ് എന്നതാണ്. ആഖ്യാനശൈലിയാകട്ടെ, കഥാപാത്ര നിർമ്മിതിയാകട്ടെ രണ്ടും ഒരാളുടെ സൃഷ്ടിയാണെന്ന് മനസിലാക്കാനാവാത്തവിധമാണ്. പുസ്തകത്തിലേക്ക് വന്നാല്‍ കൊല്ലം കടപ്പുറത്തെ ഒരു വിവാഹത്തിന് മുന്‍കൂറായെടുത്ത സ്വര്‍ണം കല്യാണത്തലേന്ന് വസൂലാക്കാന്‍ വേണ്ടി...

വായനക്കാരന്റെ നിരീക്ഷണം മുതലലായാനി :100% മുതല - ജി.ആർ.ഇന്ദുഗോപൻ

   കേരളത്തിന്റെ തെക്കു ഭാഗത്തുള്ള ഒരു ഗ്രാമത്തിൽ കാട്ടുകൊള്ളക്കാരിൽ നിന്നും രക്ഷനേടാനായി സർക്കാർ തുടങ്ങിയ ചീങ്കണ്ണി ഫാമിൽ കൊണ്ടിട്ട മുതലകൾ പെരുകി ആ നാട്ടുകാർക്ക് തന്നെ ഭീഷണിയാകുകയും,   അവരെത്തന്നെ പിടിച്ചു തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ,   പ്രസ്തുത ഫാമിൽ വിദേശത്തുനിന്നും മുതലകളുടെ കണക്കെടുപ്പിനും   അവിടുത്തെ ജനങ്ങളുടെ   മുതലകൾ മൂലമുള്ള അപകടങ്ങൾക്ക് പരിഹാരം കാണാനുമായി ജീവിതത്തിന്റെ അർത്ഥത്തെ തേടിക്കൊണ്ടിരിക്കുന്ന , തന്റെ ജീവിതം കൊണ്ട് ആർക്ക് എന്തു ഗുണം എന്ന് വിചാരിക്കുന്ന രഘുവരൻ എന്ന മുതല ശാസ്ത്രജ്ഞൻ    വരുന്നതു മുതലാണ്   ജി ആ ർ ഇന്ദുഗോപൻ എഴുതിയ “ മുതലലായാനി - 100% മുതല ” എന്ന നോവൽ ആരംഭിക്കുന്നത്.   പുസ്തകത്തിന്റെ തലക്കെട്ട ു പോലെത്തന്നെ 100% മുതലയാണ് ഈ പുസ്തകത്തിൽ. ഇതിലെ കഥാപാത്രങ്ങളുടെ ജീവിതഗതി തീരുമാനിക്കുന്ന ഇടങ്ങളിലെല്ലാം മുതല ഉണ്ടാകും അല്ലെങ്കിൽ മുതലകളെപ്പോലെ പ്രവർത്തിക്കുന്ന , മുതലകളെപ്പോലെ ചിന്തിക്കുന്ന അല്ലെങ്കിൽ മുതലകളുമായി സാമ്യം തോന്നുന്ന എന്തെങ്കിലും ആ പരിസരത്തുനിന്ന്   വായനക്കാർക്ക് ലഭിക്കും . ...

വായനക്കാരന്റെ നിരീക്ഷണം : കങ്കണം -പെരുമാൾ മുരുകൻ

                      അർദ്ധനാരി , ആലവായൻ എന്നീ പുസ്തകങ്ങൾക്ക് ശേഷം വായിക്കുന്ന പെരുമാൾ മുരുകന്റെ പുസ്തകമാണ് കങ്കണം. കങ്കണം എന്നത് ഉത്സവങ്ങൾക്കും കല്യാണങ്ങൾക്കും ഒക്കെ കയ്യിൽ കെട്ടുന്ന മഞ്ഞച്ചരടിന് പൊതുവേ പറയുന്ന ഒരു പേരാണ്. അത് കെട്ടിക്കഴിഞ്ഞാൽ ഏതു കാര്യത്തിനാണോ അത് കെട്ടിയത് അത് കഴിയാതെ പുറത്തിറങ്ങാൻ പാടില്ല എന്നാണ് പഴമക്കാര്‍ പറയുന്നത്. വേറൊരു തരത്തില്‍ പറഞ്ഞാൽ കങ്കണം കെട്ടുക എന്നതുകൊണ്ട് ഏതെങ്കിലും ഒരു ദൗത്യം ഏറ്റെടുത്ത് അതിൽ ശ്രദ്ധലുവായിരിക്കുന്നു എന്ന വ്യംഗ്യാർത്ഥം കൂടി എടുക്കാവുന്നതാണ്. വാച്യാർത്ഥവും വ്യംഗ്യാർത്ഥവും അക്ഷരാർത്ഥത്തിൽ ശരിയാകുന്ന രീതിയിലുള്ള ഒരു നോവലാണ് കങ്കണം. പറയാൻ ഉദ്ദേശിക്കന്ന വിഷയവും അത് അവതരിപ്പിച്ച രീതിയും വച്ചു നോക്കുമ്പോൾ മുൻപ് വായിച്ച പുസ്തകങ്ങളിൽ നിന്നും വ്യത്യസ്തമായി കുറച്ചു ലളിതമായ ഒരു വിഷയമാണ് ഇതിൽ കൈകാര്യം ചെയ്യുന്നത് എന്നാണ് തോന്നിയത്. എന്നിരുന്നാലും മുന്‍ നോവലുകളിലെപ്പോലെ വാചകങ്ങളിലെ തീക്ഷ്ണതകൾ ഇടയ്ക്ക് കാണാൻ സാധിക്കുന്നുണ്ട്. നോവലില്‍ ഏതാണ്ട് രണ്ടായിരാമാണ്ടോടു കൂടി തമിഴകത്തുണ്ടായിരുന്...

വായനക്കാരന്റെ നിരീക്ഷണം ശരീരശാസ്ത്രം - ബെന്യാമിൻ

             വായനയിൽ നിന്ന് ചെറിയ ഒരു ഇടവേള വന്നതിനുശേഷം പല പുസ്തകങ്ങളും വായിക്കാൻ നോക്കിയെങ്കിലും അതൊന്നും പൂർത്തിയാവാതെ പാതിയിൽ നിലച്ചുപോയിരുന്നു. അതിനുശേഷം ലൈബ്രറിയിൽ പരതിയപ്പൊഴാണ് ഇതുവരെയുള്ള എന്റെ വായനയിൽ ഏറ്റവും സേഫ് ഓപ്ഷനായ ബെന്യാമിന്റെ ഒരു പുസ്തകം പതിവില്ലാതെ റാക്കിൽ ഇരിക്കുന്നത് കണ്ടത്. മടിക്കാതെ അതെടുത്തു. അതാണ് "ശരീരശാസ്ത്രം"  ഇത്തവണയും ബെന്യാമിന്റെ പുസ്തകം എന്നെ ഒട്ടും നിരാശപ്പെടുത്തിയില്ലെന്ന് മാത്രമല്ല ബെന്യാമിന്റെ പതിവ് ശൈലിയിൽ നിന്നും വ്യത്യസ്തമായ ഒരു രീതിയാണ് ഈ പുസ്തകത്തിൽ ഉണ്ടായിരുന്നത് എന്നാണ് എനിക്ക് തോന്നിയത്.        ഞാൻ ഇതുവരെ വായിച്ച ബെന്യാമിന്റെ നോവലുകൾ   പരിശോധിച്ചപ്പോൾ അവയിൽ എല്ലാം മിക്കവാറും ഒരാളുടെ പോയിന്റ് ഓഫ് വ്യൂവിൽ നിന്നായിരുന്നു  അവ എഴുതിയിരുന്നത്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി പല സുഹൃത്തുക്കളുടെ പോയിന്റ് ഓഫ് വ്യൂ  ആണ് ഈ നോവലിൽ ഉള്ളത് എന്ന് മനസ്സിലാക്കാം.  അതിനാൽ തന്നെ എല്ലാ കഥാപാത്രങ്ങളുടെയും രീതികളും സ്വഭാവ സവിശേഷതകളും  വ്യക്തമായി തന്നെ മനസ്സിലാക്കാൻ...

വായനക്കാരന്റെ നിരീക്ഷണം : വിശപ്പ് പ്രണയം ഉന്മാദം - മുഹമ്മദ് അബ്ബാസ്.

   പലയിടങ്ങളിലും പുറംചട്ട കണ്ടതും, പലരും വായിക്കാൻ നിർദ്ദേശിച്ചതുമായ പുസ്തകമാണ് മുഹമ്മദ് അബ്ബാസിന്റെ വിശപ്പ്, പ്രണയം, ഉന്മാദം . പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ എഴുത്തുകാരൻ ജീവിക്കുവാനുള്ള നെട്ടോട്ടത്തിനിടയിൽ അനുഭവിച്ചതും കണ്ടതുമായ വിശപ്പുകളും ഉന്മാദങ്ങളും പ്രണയങ്ങളുമാണ് ലളിതമായ എന്നാൽ പൊള്ളുന്ന ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നത്. സ്വന്തം ജീവിതവഴിത്താരകളിൽ നടന്ന സംഭവങ്ങളും,കയറിയിറങ്ങിപ്പോയ വ്യക്തികളുമൊക്കെയാണ് പുസ്തകത്തിലെ പ്രതിപാദ്യ വിഷയം എന്നതിനാൽ എഴുതിയ ഓരോ വാക്കുകളിലുമുള്ള ജീവിതച്ചൂട് അതേപടി പുസ്തകത്തിൽ കാണാന്‍ സാധിക്കും. പെരുമാള്‍ മുരുഗന്‍റെ എഴുത്തൊക്കെപ്പോലെ വായനക്കാരുടെ ഉള്‍ക്കാമ്പിലേക്ക് ആണിയടിച്ചുകയറുന്ന ഭാഷയാണ് മുഹമ്മദ് അബ്ബാസിന്റെത്.  ഒരു മനുഷ്യജീവിതത്തിൽ ചെയ്യാവുന്ന ഏതാണ്ടെല്ലാ പണികളും ചെയ്ത് ജീവിതം കെട്ടിപ്പടുത്തുകൊണ്ടിരിക്കുന്ന ഗൃഹനാഥനാണ് എഴുത്തുകാരൻ . ചെറുപ്പത്തിൽ തന്നെ ആരംഭിച്ച വായനയിൽ നിന്നാണ് അദ്ദേഹം അക്ഷരങ്ങളെയും എഴുത്തിനെയും പ്രണയിച്ചത്. കോവിഡ് കാലത്ത്, പലരുടെയും ജീവിതം പോലെത്തന്നെ അദ്ദേഹത്തിന്റെയും ജീവിതം മുന്നോട്ടുപോകാൻ പ്രയാസമായിരുന്ന സമയത്...

വായനക്കാരന്‍റെ നിരീക്ഷണം: മനുഷ്യന് ഒരു ആമുഖം - സുഭാഷ് ചന്ദ്രൻ

                വായിച്ചു തുടങ്ങിയ സമയത്ത് സഹവായനക്കാരുടെ  സംസാരത്തിൽ നിന്നും മനസ്സിൽ കയറി പറ്റിയ പുസ്തകമാണ്  സുഭാഷ് ചന്ദ്രൻ എഴുതിയ മനുഷ്യന് ഒരു ആമുഖം. അതുകൊണ്ടുതന്നെ ലൈബ്രറിയിൽ ഈ പുസ്തകം കണ്ടയുടൻ കൈക്കലാക്കുകയാണുണ്ടായത്. പ്രതീക്ഷ തെറ്റിയില്ല. വളരെ മികച്ച ഒരു വായനാനുഭവമാണ്  ഈ പുസ്തകം തന്നത് . പുസ്തകത്തിലെ ഓരോ വാക്യത്തിനും അതിഗംഭീരമായ ഘനം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഓരോ വാക്യങ്ങളും ശ്രദ്ധിച്ചു തന്നെ വായിക്കേണ്ടിവന്നു. ഫലം-  സ്വതവേ  വായനാ വേഗം വളരെ കുറവായ എനിക്ക് പുസ്തകം വായിച്ചുതീരാൻ വളരെയധികം സമയം വേണ്ടിവന്നു. ടി.പി.രാജീവന്റെ  കെ.ടി.എൻ കോട്ടൂർ എഴുത്തും ജീവിതവും എന്ന പുസ്തകത്തിൽ നിന്ന് കിട്ടിയ വായനാനുഭവത്തെ പോലെയുള്ള ഒന്നാണ് എനിക്ക് ഈ പുസ്തകത്തിൽ നിന്നും കിട്ടിയത്. പുസ്തകത്തിലേക്ക് വന്നാൽ അയ്യാട്ടുമ്പിള്ളി എന്ന വീടിന്റെയും തച്ചനക്കര എന്ന ഗ്രാമത്തിന്റെയും അതുവഴി ഏതാണ്ട് മധ്യകേരളത്തിന്റെയും മൂന്ന് തലമുറയോളം വരുന്ന കാലയളവിന്റെ കഥയാണ് നോവലിസ്റ്റ് പറയുന്നത്.  '' പൂർണ്ണവളർച്ചയെത്തും മുമ്പ് മരിച്ചുപോകുന്ന...

വായനക്കാരന്‍റെ നിരീക്ഷണം: ഉദകപ്പോള-പത്മരാജൻ

          പത്മരാജന്റെ തന്നെ സംവിധാനത്തിൽ ഇറങ്ങിയ “ തൂവാനത്തുമ്പികൾ ” എന്ന എക്കാലത്തെയും ക്ലാസിക്ക് സിനിമയുടെ ആധാരമായ ഉദകപ്പോള എന്ന പുസ്തകം വായിച്ചുതുടങ്ങിയപ്പോൾ തന്നെ ഇത് സിനിമ പോലെ മഴയുടെ പശ്ചാത്തലമുള്ള ക്ലാരയിലും പ്രേമങ്ങളിലും മാത്രമൊതുങ്ങുന്ന , ഒരു നോവലല്ലെന്ന് മനസിലായിരുന്നു. ക്ലാര , രാധ , മഴ , ജയകൃഷ്ണൻ , തങ്ങൾ... അങ്ങനെയുള്ളവരൊക്കെത്തന്നെ ഉണ്ടെങ്കിലും നോവലിലുള്ള കൈവഴികളും കഥാപാത്രങ്ങളുടെ ഗതിയും വ്യത്യസ്തമാണ്. വളരെ പ്രധാനപ്പെട്ട കരുണാകരമേനോനെപ്പോലെയുള്ള മറ്റു ചില കഥാപാത്രങ്ങളും നോവലിലുണ്ട്. മനുഷ്യമനസുകളിലുണ്ടാകുന്ന കലുഷിതവും ഗാഢവും ചിലപ്പോഴൊക്കെ വികൃതവുമായ ചിന്തകളെ പത്മരാജൻ ഈ നോവലിൽ കോറിയിട്ട രീതി അസാധ്യമാണ്.        നോവലിലേക്ക് വന്നാൽ നോവലിസ്റ്റ് “ ഞാൻ ” എന്ന് അടയാളപ്പെടുത്തുന്ന വ്യകതിയിലൂടെയാണ് നോവൽ മുന്നോട്ടുപോകുന്നത്.പ്രത്യേകിച്ച് ലക്ഷ്യങ്ങൾ ഒന്നുമില്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന അയാൾ മിക്കവാറും കൂടെയുള്ളവരുടെ തീരുമാനങ്ങൾക്കനുസരിച്ചാണ് നീങ്ങുന്നത്. തന്റെ അഭിപ്രായത്തിന് കടകവിരുദ്ധമാണ് അവയില്‍ ചിലതെങ്കില്‍...

വായനക്കാരന്‍റെ നിരീക്ഷണം: അന്നാ കാരെനിന - ലിയോ ടോൾസ്റ്റോയ്

     ഒരു ലക്ഷ്യവുമില്ലാതെ   ലൈബ്രറി പുസ്തകങ്ങൾക്കിടയിൽ പരതിയപ്പോഴാണ് ഒരുപാട് നാൾ മുന്നേ തന്നെ   മനസ്സിൽ പതിഞ്ഞ അന്നാ കരെനിന എന്ന നോവലും ലിയോ ടോൾസ്റ്റോയി   എന്ന നോവലിസ്റ്റും കണ്ണിൽ പെട്ടത്. റഷ്യൻ സാഹിത്യചരിത്രം എടുത്താൽ അല്ലെങ്കിൽ ചരിത്രം തന്നെ എടുത്താൽ എക്കാലവും മുൻപന്തിയിൽ തന്നെയുള്ള ഒരു എഴുത്തുകാരനാണ് ലിയോ ടോൾസ്റ്റോയി. അദ്ദേഹത്തിന്റെ ഏറ്റവും വായിക്കപ്പെട്ട പുസ്തകങ്ങളിൽ ഒന്നാണ് അന്നാ കരെനിന. അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ കടമെടുത്താൽ അദ്ദേഹത്തിന്റെ ആദ്യത്തെ യഥാർത്ഥ നോവലാണിത്. വിശ്വസാഹിത്യത്തിലെ എക്കാലത്തെയും ഏറ്റവും   മികച്ച കൃതികളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. പുസ്തകത്തിലേക്ക് വന്നാൽ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അന്നായ്ക്ക് ഒരു അന്യ പുരുഷനോട് ഉണ്ടാകുന്ന പ്രണയവും അതിനെ തുടർന്നുണ്ടാകുന്ന സംഭവപരമ്പരകളുമാണ് ഇതിന്റെ പ്രമേയം. എങ്കിലും 1870 കളിലെ   റഷ്യൻ അപ്പർ / മിഡിൽക്ലാസ് കുടുംബങ്ങളിലെ ജീവിതങ്ങൾ നോവലിസ്റ്റ് ഇതിലൂടെ വരച്ചു കാട്ടിയിരിക്കുന്നു . അന്നയെ കൂടാതെ അന്നയുടെ സഹോദരൻ ഒബ്ലോൻസ്കി , ഭാര്യ ഡോളി , അവരുടെ സഹോദരി കിറ്റി , ഭർത്താവാകുന്ന ...